Kollam Local

തൊഴില്‍ പോരാട്ടത്തിന്റെ ഓര്‍മകള്‍ പുതുക്കി മെയ്ദിനാഘോഷം

കൊല്ലം: ജില്ലയിയുടെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ മെയ്ദിനാഘോഷം നടത്തി. എസ്ഡിടിയു കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ മെയ്ദിന റാലി നടത്തി. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
കൊല്ലം: കൊല്ലം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തിയ മെയ്ദിന റാലി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അടിസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും കോര്‍പ്പറേറ്റുകളുടെ അടിമകളായി തൊഴിലാളികളെ രൂപാന്തരപ്പെടുത്തുവാനുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് പരിഗണന നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്റ് എ കെ ഹഫീസ് അധ്യക്ഷത വഹിച്ചു. സുള്‍ഫിക്കര്‍ ഭൂട്ടോ, എഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്‍ അഴകേശന്‍,സൂരജ് രവി, ജി ജയപ്രകാശ്, കോതേത്ത് ഭാസുരന്‍, കൃഷ്ണവേണി ജി  ശര്‍മ്മ, എം എം ഷെഫി, വെളുത്തമണല്‍ അസീസ്,  ആര്‍ രമണന്‍, കെ എം റഷീദ്, പനയം സജീവ്, ഒ ബി രാജേഷ് സംസാരിച്ചു.
കൊല്ലം: ജെടിയുസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയും തൊഴിലാളി സംഗമവും സംസ്ഥാന ജനറല്‍ സെക്രട്ടറി പേരൂര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍വ്വാഹകസമിതിയംഗം സുധാകരന്‍ പള്ളത്ത്,ജില്ലാ പ്രസിഡന്റ് എംവി സോമരാജന്‍, എസ്‌കെ രാംദാസ്, എംഎസ് ചന്ദ്രന്‍, വല്ലം പ്രകാശ്, നൗഷാദ് ചാമ്പക്കട, ഷേര്‍ളി അജയന്‍, ലിബ, ശ്രീകുമാര്‍ എസ് കരുനാഗപ്പള്ളി, ജോസ് അയത്തില്‍ സംസാരിച്ചു.
കൊല്ലം: ദേശീയ അസംഘടിതതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കടയില്‍ നടത്തിയ മെയ് ദിനാ റാലി കെപിസിസി സെക്രട്ടറി എ ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് കെബി ഷഹാല്‍ അധ്യക്ഷത വഹിച്ചു. സവിന്‍ സത്യന്‍, ഇ മേരീദാസന്‍, നെടുങ്ങോലം രഘു, തൊടിയൂര്‍ രാമചന്ദ്രന്‍, എസ് വിപിനചന്ദ്രന്‍, പി ജര്‍മ്മിയാസ്, മംഗലത്ത് രാഘവന്‍നായര്‍, ബാബുജി പട്ടത്താനം, പത്തനാപുരം എസ് നജീബ് ഖാന്‍ സംസാരിച്ചു.
കൊല്ലം:  കൊല്ലത്ത് യുടിയുസിയുടെ നേതൃത്വത്തില്‍ മെയ്ദിനറാലി നടത്തി. യോഗത്തില്‍ ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ് അധ്യക്ഷത വഹിച്ചു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് ഉദ്ഘാടനം ചെയ്തു. എസ് ത്യാഗരാജന്‍, ടികെ സുല്‍ഫി, കെ രത്‌നകുമാര്‍, കുരീപ്പുഴ മോഹനന്‍, സജി ഡി ആനന്ദ്, കെ സിസിലി, പി സദാനന്ദന്‍ സംസാരിച്ചു.
ശാസ്താംകോട്ട: ഐഎന്‍ടിയുസി കുന്നത്തൂര്‍ റീജ്യനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ്ദിന റാലിയും സമ്മേളനവും നടത്തി. കാരാളിമുക്കില്‍ ഐഎന്‍ടിയുസി ജില്ലാ വൈസ്പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് നാലുതുണ്ടില്‍ റഹീം അധ്യക്ഷത വഹിച്ചു. സരസ്വതിയമ്മ, പികെ രാധ, ജയശ്രീ രമണന്‍, എന്‍ ശിവാനന്ദന്‍, കെ മാധവന്‍പിള്ള, ജി രാജപ്പന്‍പിള്ള, ടിആര്‍ ഗോപകുമാര്‍, കെപി അന്‍സര്‍, വിഡി സുദര്‍ശനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it