ernakulam local

തൊഴില്‍ നിയമ ഭേദഗതി കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാന്‍: എന്‍.ജി.ഒ.എ.

കൊടുങ്ങല്ലൂര്‍: തൊഴിലാളി സംരക്ഷണം ഉറപ്പു വരുത്തുന്നതിന് കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ രൂപം നല്‍കിയ തൊഴില്‍ നിയമങ്ങളില തൊഴിലാളി വിരുധ ഭേദഗതികള്‍ കൊണ്ടുവരുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം കോര്‍പറേറ്റുകളെ പ്രീണിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ ബെന്നി അഭിപ്രായപ്പെട്ടു.  മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പത്താം ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ  പ്രസിഡന്റ് കെ പി ജോസ് ജാഥാ ക്യാപ്റ്റനായി നടത്തിയ “”പരിവര്‍ത്തന പ്രക്ഷോഭ ജാഥയുടെപര്യടനം അവസാനിപ്പിച്ചു കൊണ്ടുള്ള സമാപന പൊതുയോഗം കൊടുങ്ങല്ലൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബ്രാഞ്ച് പ്രസിഡന്റ് കെ എന്‍ സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.കെ.അലിമുഹമ്മദ് ഡിമാന്റുകള്‍ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. പി രാമചന്ദ്രന്‍, കെ ബി ശ്രീധരന്‍, സന്തോഷ് തോമസ്, വി എം ഷൈന്‍, പിആര്‍ അനൂപ്, കെ എന്‍ നാരായണന്‍, ഇ എസ് അജിത്ത്കുമാര്‍, എം ഒ ഡെയ്‌സന്‍, ടി ജി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it