തൊഴില്‍ നിയമ പരിഷ്‌കരണം: പിന്നോട്ടില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ്

ഇസെ ഷിമ: തൊഴില്‍ നിയമ പരിഷ്‌കരണങ്ങളില്‍ നിന്നു ഫ്രാന്‍സ് പിന്നോട്ടു പോവില്ലെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ്. ജപ്പാനിലെ ഇസെ ഷിമയില്‍ ജി-7 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ഹൊളാന്‍ദ്. നിയമപരിഷ്‌കരണങ്ങള്‍ക്കെതിരേ ഫ്രാന്‍സില്‍ തൊഴിലാളി സമരം ശക്തമാകുന്നതിനിടെയാണ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. എണ്ണ സംസ്‌കരണ ശാലകളുടെ പ്രവര്‍ത്തനങ്ങളെയടക്കം ബാധിച്ച സമരങ്ങള്‍ക്കിടയിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോവുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍ നിയമത്തില്‍ കൊണ്ടുവന്ന പരിഷ്‌കരണങ്ങള്‍ നല്ലതാണെന്നാണ് താന്‍ കരുതുന്നത്. അതിനാല്‍ തന്നെ നിയമ പരിഷ്‌കരണത്തില്‍നിന്ന് ഒരു തിരിച്ചു പോക്കുണ്ടാവില്ല- ഹൊളാന്‍ദ് പറഞ്ഞു.
Next Story

RELATED STORIES

Share it