തൊഴില്‍ നിയമങ്ങള്‍ ഒഴിവാക്കുന്നത് കോര്‍പറേറ്റുകള്‍ക്കു വേണ്ടി: കെ പി രാജേന്ദ്രന്‍

കാസര്‍കോട്: രാജ്യത്തും സംസ്ഥാനത്തും പുതുതായി കൊണ്ടുവരുന്ന സംരംഭങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രഖ്യാപിക്കുന്നത് കോ ര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു.
കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐടിയുസി) 13ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം നീക്കം നടത്തുന്നതിലൂടെ ഇരു സര്‍ക്കാരുകളും സമ്പന്നന്‍മാരുടേയും കോര്‍പറേറ്റുകളുടെയും സംരക്ഷകരായി മാറിയിരിക്കുകയാണ്.
തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തി രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലാളി ഐക്യം തകര്‍ക്കാന്‍ കൂടിയാണ് ഇതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത്. ഇത് നേരിടാന്‍ കരുത്തുറ്റ ഒരു തൊഴിലാളി മുന്നേറ്റം തന്നെ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊവിഡന്റ് ഫണ്ട് പദ്ധതിയുള്‍പ്പെടെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പദ്ധതികളെ തകര്‍ക്കുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വഴിയെ തന്നെയാണ് സംസ്ഥാന സര്‍ക്കാരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരവാഹികള്‍: സി ചന്ദ്രബാബു (പ്രസിഡന്റ്), അഡ്വ. എന്‍ പി കമലാധരന്‍ (വര്‍ക്കിങ് പ്രസിഡന്റ്), ആര്‍ രമാദേവി, പി എ സജീവന്‍, കെ സി മോളി, ബി സുകുമാരന്‍ (വൈസ് പ്രസിഡന്റ്), വി എം അനില്‍ (ജനറല്‍ സെക്രട്ടറി), കെ വി ഹരിലാല്‍, വില്‍സണ്‍ ആന്റണി, കണ്ട്യന്‍ സുരേഷ് ബാബു, അജിത പ്രദീപ് (സെക്രട്ടറി), എം മധു (ഖജാഞ്ചി).
Next Story

RELATED STORIES

Share it