തൊഴില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് സമിതി
BY fousiya sidheek15 May 2017 3:52 AM GMT
fousiya sidheek15 May 2017 3:52 AM GMT
ദോഹ: രാജ്യത്തെ തൊഴില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് നിയമ സമിതി രൂപീകരിക്കുന്നു. ഖത്തര്‍ ലോയേഴ്സ് അസോസിയേഷന്(ക്യുഎല്എ) വൈസ് പ്രസിഡന്റ് ജസ്്നാന് മുഹമ്മദ് അല്ഹിജ്രിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ ദോഹയില്‍ നടന്ന തൊഴിലാൡപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താഴ്ന്ന വരുമാനക്കാരായ തൊഴിലാൡകളുടെ തര്‍ക്കങ്ങള്‍ കോടതിയില്‍ എത്തുമ്പോള്‍ സൗജന്യമായാണ് ഖത്തര്‍ ലോയേഴ്സ് അസോസിയേഷന് അംഗങ്ങള്‍ അവര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ഖത്തര്‍ മനുഷ്യാവകാശ സമിതി മുഖാന്തരമുള്ള കേസുകളിലാണ് ഇത്തരത്തില്‍ അംഗങ്ങള്‍ സൗജന്യമായി ഹാജരാകുന്നത്. മനുഷ്യാവകാശ സമിതിയുമായി ക്യുഎല്എക്ക് പങ്കാൡത്തവും സഹകരണ കരാറും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അവര്‍ക്ക് നിയമ സഹായം നല്‍കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഭരണ നിര്‍വഹണ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയവും സുപ്രിം ജസ്റ്റിസ് കമ്മിറ്റിയും യോജിച്ച് പഠനം നടത്തിവരുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു നിയമം രൂപീകരിക്കുന്നത് സംബന്ധിച്ചാണ് പരിശോധിക്കുന്നതെന്നും ഹിജ്രി പറഞ്ഞു. ഇത്തരം ഒരു നിയമം പ്രാബല്യത്തിലാവുന്നതോടെ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണാന്‍ കഴിയും. നിലവില്‍ വര്‍ഷത്തില്‍ 68 ശതമാനം തൊഴില്‍ സംബന്ധിയായ കേസുകള്‍ക്കേ പരിഹാരം കാണാന്‍ കഴിയുന്നുള്ളൂ. പുതിയ നിയമം വരുന്നതോടെ ഇതിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയുകയും തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ നീതി ലഭിക്കുന്നതിന് ഇത് സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ കേസിന് തീര്‍പ്പാവുന്നത് വരെ തൊഴിലാളിക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാആനുകൂല്യങ്ങളും ഉറപ്പുവരുത്തുകയും ജോലി ചെയ്യാനും കഴിയണമെന്നും കോണ്‍ഫറന്‍സില്‍ സംസാരിച്ച ഐന്‍ ഷംസ് യൂനിവേഴ്സിറ്റി നിയമ വിഭാഗം മുന്‍ ഡീന്‍ പ്രഫ. അല്‍സെയ്ദ് ഈദ് നെയ്ല്‍ പറഞ്ഞു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT