Flash News

തൊഴില്‍ കരാര്‍ ജോലിക്കാരുടെ മാതൃഭാഷയിലാക്കും

തൊഴില്‍ കരാര്‍ ജോലിക്കാരുടെ മാതൃഭാഷയിലാക്കും
X
dubai-labour
ദുബയ്: യു.എ.ഇയില്‍ തൊഴില്‍ കരാറുകള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളിയുടെ മാതൃഭാഷയില്‍ ആയിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാകുമെന്ന് തൊഴില്‍ മന്ത്രിയും നാഷണല്‍ ക്വാളിഫിക്കേഷന്‍സ് അഥോറിറ്റി ചെയര്‍മാനുമായ സഖര്‍ ഗബ്ബാഷ് അറിയിച്ചു. യു.എ.ഇ തൊഴില്‍ വിപണിക്ക് അന്താരാഷ്ട്ര നിലവാരം കൈവരുത്തുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യം.
പുതിയ നിയമം അനുസരിച്ച് പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ ഇരു പക്ഷത്തിന്റെയും അവകാശങ്ങള്‍ സംബന്ധിച്ച് തൊഴിലാളിയുടെ മാതൃഭാഷയില്‍ തൊഴില്‍ കരാര്‍ തയ്യാറാക്കണം. വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുമ്പോള്‍ തൊഴില്‍ ദാദാവ് നിര്‍ബ്ബന്ധമായും തൊഴില്‍ മാനദണ്ഡങ്ങള്‍ വിശദമാക്കുന്ന ഓഫര്‍ ലെറ്റര്‍ നല്‍കണം. തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ച് തൊഴിലാളിയുടെയും തൊഴില്‍ ദാദാവിന്റെയും ചുമതലകളും കടമകളും ഓഫര്‍ ലെറ്ററില്‍ വിശദമാക്കണം. തൊഴിലാളിയുടെ മാതൃഭാഷയിലായിരിക്കണം കരാറെന്നത് നിയമം നിര്‍ബ്ബന്ധമാക്കുന്നു. ഇതുവഴി തൊഴില്‍ കരാറില്‍ എന്താണ് പരാമര്‍ശിക്കുന്നതെന്ന് തൊഴിലാളിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നത്. തൊഴിലിടങ്ങളില്‍ ഏതുതരം ജോലിയാണെന്നതും മുന്‍കൂട്ടി അറിയാന്‍ സാധിക്കും.
കൂടാതെ വിദേശ തൊഴിലാളിക്ക് തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ ഇരുപക്ഷവും ഒപ്പിട്ട കരാര്‍പത്രവും ഹാജരാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഇരുവരും ഒപ്പിട്ടാല്‍ മാത്രമേ നിയമ പ്രകാരം അംഗീകാരമുള്ള കരാറായി മന്ത്രാലയം അംഗീകരിക്കുകയുള്ളൂ. ഒരിക്കല്‍ കരാര്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഭേദഗതികള്‍ ഇരു പക്ഷവും സമ്മതിച്ച ശേഷം തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ മാത്രമേ സാധ്യമാവുകയുള്ളൂ. യു.എ.ഇയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കും ഇത് ബാധകമാണ്.
Next Story

RELATED STORIES

Share it