kozhikode local

തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കാതെ വേതനം

കോഴിക്കോട്: ആയഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കാതെ തന്നെ വേതനം നല്‍കിയതായി കണ്ടെത്തല്‍. 2012-13, 2013-14 കാലയളവിലെ ധനപത്രികയില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ അപാകത കണ്ടെത്തിയിരിക്കുന്നത്.
പഞ്ചായത്ത് പരിധിയിലെ ദരിദ്രരെ കണ്ടെത്തി സ്വയം തൊഴിലും ഗ്രൂപ്പ് എംപ്ലോയിമെന്റ് പദ്ധതികളും ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കണമെന്നാണ് കേരള പഞ്ചായത്ത് രാജ് നിയമം വ്യവസ്ഥ ചെയ്യുന്നത്. നിയമത്തിലെ ചുമതലകള്‍ ഗ്രാമപഞ്ചായത്തിന് നടപ്പാക്കാന്‍ കഴിയും വിധമാണ് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി. എന്നാല്‍, തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ നല്‍കാതെ കേരള സര്‍ക്കാരിന്റെ തൊഴില്‍ രഹിത വേതനമായ പ്രതിമാസം 120രൂപ നല്‍കിയെന്നാണ് ഓഡിറ്റ് റിപോര്‍ട് പറയുന്നത്.
പഞ്ചായത്തില്‍ 2012-13-2014 കാലയളവിലായി 430 പേര്‍ക്കായി 422880 രൂപയാണ് വിതരണം ചെയതത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനം (പ്രതിദിനം 212 രൂപ) നല്‍കി ജോലി നല്‍കി കൊണ്ടിരിക്കെ പ്രത്യേകിച്ച ശാരീരിക വെല്ലുവിളികളോ പ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ക്ക് എന്തിന് ഇത് നല്‍കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഓഡിറ്റ് വിശദീകരണം ആവശ്യപ്പെടുന്നു. ഇനി മുതല്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ നല്‍കിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു.
ഒരാള്‍ക്ക് പ്രതിമാസം 100 രൂപയില്‍ കൂടുതല്‍ വരുമാനമുണ്ടെങ്കില്‍ തൊഴില്‍ രഹിത വേതനം നല്‍കാന്‍ പാടില്ലെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിയമം പറയുന്നത്.
Next Story

RELATED STORIES

Share it