palakkad local

തൊഴിലുറപ്പ് പദ്ധതി: 4,228 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍

പാലക്കാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ 4228 കുടുംബങ്ങള്‍ക്ക് 100 ദിവസത്തിലധികം തൊഴില്‍ ലഭിച്ചു. ജില്ലയിലൊട്ടാകെ ലഭിച്ചത്്  51.52  ലക്ഷം തൊഴില്‍ ദിനങ്ങള്‍. പ്രകൃതി വിഭവങ്ങളുടെ പരിപാലനം, വ്യക്തിഗത ആസ്തി രൂപീകരണം, കാര്‍ഷിക സംബന്ധമായ പ്രവൃത്തികള്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പാക്കിയതെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ അനീല്‍ ബാബു അറിയിച്ചു.
വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ 574 കുളങ്ങള്‍ പുതുതായി നിര്‍മിച്ചു.
1663 പൊതുകുളങ്ങള്‍ പുനരുദ്ധരിച്ചു. വിവിധ പഞ്ചായത്തുകളിലായി 562 ഫലവൃക്ഷത്തെകള്‍ വച്ചു പിടിപ്പിച്ചു. കണ്ണാടി പഞ്ചായത്ത് വഴിവക്കില്‍ നട്ടു പിടിപ്പിച്ചിരിക്കുന്ന കശുമാവുകളും പനയും  തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പരിപാലിക്കുന്നത്. അട്ടപ്പാടി മേഖലയില്‍ കുത്തനെയുള്ള കൃഷിസ്ഥലങ്ങള്‍ തട്ടുതട്ടായി തിരിച്ചാണ് മണ്ണു സംരക്ഷണം നടപ്പാക്കിയത്. 298 ഉപഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
Next Story

RELATED STORIES

Share it