palakkad local

തൊഴിലുറപ്പ് പദ്ധതി; നന്നാക്കിയ കുളങ്ങള്‍ ഉപയോഗശൂന്യം

ആലത്തൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജലസംരക്ഷ പ്രവര്‍ത്തികള്‍ നടത്തിയപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. ലക്ഷങ്ങള്‍ ചെലവഴിച്ച് നൂറ് കണക്കിന് തൊഴിലാളികളുടെ അധ്വാനം ഇപ്പോള്‍ വെറുതെയായി.
മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ദതി യില്‍ ഉള്‍പ്പെടുത്തി നവീകരണ പ്രവര്‍ത്തികള്‍ നടത്തിയ കുളങ്ങള്‍ മിക്കതും ഇപ്പോള്‍ പഴയ അവസ്ഥയിലാണ്.
ഗ്രാമപ്പഞ്ചായത്തിലെ ചേരാംമംഗലം ഭാഗത്തെയും ചിറ്റി ല്ലഞ്ചേരി ഭാഗത്തേയും എട്ട് കുളങ്ങളാണ് രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ പദ്ധതികളിലായി നന്നാക്കിയത്. കുളത്തിലെ പായലുകളും കുളവാഴകളും ചേറും മാറ്റിയശേഷം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് നവീകരിച്ചത്.
എന്നാല്‍ മാറ്റിയ ചെളിയും കുളവാഴകളും പായലുകളും കുളത്തിന്റെ ബണ്ടില്‍ തന്നെ ഇട്ടതോടെ കനത്ത മഴയില്‍ അവ വീണ്ടും കുളത്തിലേക്ക് ഒഴുകിയെത്തി.
നവീകരണം നടക്കുമ്പോള്‍ തന്നെ കുളത്തിന്റെ ബണ്ടിലിടുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ അധികൃതരുടെ അലംഭാവം മൂലം പദ്ധതിയില്‍ നന്നാക്കിയ കുളങ്ങള്‍ ജലസമൃദ്ധമായെങ്കിലും പായലും, കുളവാഴകളും നിറഞ്ഞ് ഉപയോഗിക്കാ ന്‍ കഴിയാത്ത അവസ്ഥയിലായത്.
Next Story

RELATED STORIES

Share it