palakkad local

തൊഴിലുറപ്പ് പദ്ധതി: ജില്ലയിലെ വേതന കുടിശ്ശിക 18 കോടി വേതനം നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം: പി കെ ബിജു എംപി

ആലത്തൂര്‍: തൊഴിലുറപ്പ് നിയമമനുശാസിക്കുന്ന വിധത്തില്‍ തൊഴിലാളികളുടെ വേതനം കുടിശ്ശികയില്ലാതെ ലഭ്യമാക്കുന്നതിനും, നിലവിലുളള കുടിശ്ശിക അനുവദിപ്പിക്കുന്നതിനും ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിണമെന്ന് പികെ ബിജു എംപി ആവശ്യപ്പെട്ടു. യഥാസമയം വേതനം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടി പ്രതിഷേധാര്‍ഹമാണെന്നും എ.പി ചൂണ്ടിക്കാട്ടി. പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തില്‍ വിഷയം ഉന്നയിക്കും, മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. വരുന്ന സമ്മേളന കാലയളവില്‍ വിഷയം ലോകസഭയില്‍ എം.പി അവതരിപ്പിക്കും. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പാലക്കാട് ജില്ലയിലെ വേതന കുടിശ്ശിക 76.44 കോടി രൂപയും, തൃശ്ശൂര്‍ ജില്ലയിലെ വേതന കുടിശ്ശിക 40.88 കോടി രൂപയും, സംസ്ഥാനത്തെ മൊത്തം കുടിശ്ശിക 650 കോടി രൂപയോളമായും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളും, സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവിലാണ്  നവംബര്‍ മാസമാകുമ്പോഴേക്കും പാലക്കാട് ജില്ലയിലെ വേതന കുടിശ്ശിക 18 കോടിരൂപയും, തൃശ്ശൂര്‍ ജില്ലയിലെ 20കോടി രൂപയുമായി നിലനില്‍ക്കുകയാണ്. തൊഴിലെടുത്തതിനു ശേഷം 14 ദിവസത്തിനുളളില്‍ തൊഴിലാളികള്‍ക്ക് കൂലി നല്‍കണമെന്നാണ് തൊഴിലുറപ്പ് പദ്ധതി  ചട്ടമനുശാസിക്കുന്നത്.എന്നാല്‍ മാസങ്ങളോളം കുടിശ്ശികവരുത്തി കേന്ദ്രസര്‍ക്കാര്‍ ചട്ടലംഘനം നടത്തിയിരിക്കുകയാണെന്നും എംപി അറിയിച്ചു.
Next Story

RELATED STORIES

Share it