തൊഴിലുറപ്പ് പദ്ധതി: കേരളത്തിന് 4 ദേശീയ പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് 4 ദേശീയ പുരസ്‌കാരങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് 9 വിഭാഗങ്ങളിലായാണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞവര്‍ഷം 2 വിഭാഗങ്ങളിലാണ് കേരളത്തിന് അവാര്‍ഡുകള്‍ ലഭിച്ചത്. ഇത്തവണ കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മികച്ച ഇടപെടലുകള്‍ക്കാണ് രാജ്യത്ത് കേരളം ഒന്നാംസ്ഥാനം നേടിയത്. അതോടൊപ്പം തൊഴിലുറപ്പ് കൂലി സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് മൂന്നാംസ്ഥാനവും നേടി. തൊഴിലുറപ്പ് പദ്ധതി മാതൃകാപരമായി നടപ്പിലാക്കിയതില്‍ ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ രാജ്യത്തെ മികച്ച 12 പഞ്ചായത്തുകളില്‍ ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ പഞ്ചായത്ത് ഇടംപിടിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ സര്‍ക്കാരിന്റെ മികച്ച ഇടപെടലുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും ആത്മാര്‍ഥമായ പരിശ്രമവുമാണ് വിജയത്തിന് പിന്നിലെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it