തൊഴിലുറപ്പ് പദ്ധതി: കൂലി കിട്ടാത്ത ആദിവാസികള്‍ സമരത്തിലേക്ക്

താനെ: തൊഴിലുറപ്പ് പദ്ധതിപ്രകാരം ജോലിചെയ്തതിനു കൂലി കിട്ടാത്തതിനാല്‍ 30,000ത്തിലേറെ വരുന്ന ആദിവാസികള്‍ പ്രക്ഷോഭത്തിലേക്ക്. ജോലി ചെയ്തവകയില്‍ ഇവര്‍ക്കു കഴിഞ്ഞ മൂന്നുമാസത്തെ കൂലി കിട്ടാനുണ്ട്. ഇത് 13 കോടിയോളം രൂപ വരും.

കൂലി കിട്ടിയില്ലെങ്കില്‍ രണ്ടു ദിവസത്തിനകം സമരപരിപാടികള്‍ തുടങ്ങുമെന്ന് ആദിവാസി കൂട്ടായ്മയായ ശ്രമ ജീവി സംഘടനയുടെ സ്ഥാപക നേതാവ് വിവേക് പണ്ഡിറ്റ് അറിയിച്ചു.ആദിവാസികള്‍ ഭൂരിപക്ഷമുള്ള താനെ ജില്ലയില്‍ ദാരിദ്ര്യവും പോഷകാഹാരക്കുറവും ശിശുമരണങ്ങളും വര്‍ധിച്ചുവരികയാണ്.
Next Story

RELATED STORIES

Share it