wayanad local

തൊഴിലുറപ്പ് കൂലി വിതരണം ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം : ഐഎന്‍ടിയുസി



കല്‍പ്പറ്റ: തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ആറുമാസത്തില്‍ കൂടുതലായി വേതനം നല്‍കാത്തത് തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്നും അടിയന്തരമായി കുടിശ്ശിക വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കലക്ടറേറ്റ് ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. യുപിഎ സര്‍ക്കാര്‍ രാജ്യത്തെ തൊഴിലില്ലാത്ത ദരിദ്രജനവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. 100 ദിനതൊഴില്‍ എന്നത് പകുതിപോലും നല്‍കുന്നില്ലെന്നും തൊഴിലെടുത്ത തൊഴിലാളികള്‍ക്ക് പോലും വേതനം നല്‍കാത്തത് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്നും യോഗം ആരോപിച്ചു. ജില്ലയില്‍ മാത്രം 17 കോടി രൂപയാണ് നല്‍കാനുള്ളത്. തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുന്ന സാഹചര്യത്തില്‍ ഐഎന്‍ടിയുസി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. പി കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ്, ബി സുരേഷ്ബാബു, എ പി കുര്യാക്കോസ്, ഷൈനി ജോയ്, എന്‍ സി കൃഷ്ണകുമാര്‍, ഗിരീഷ് കല്‍പ്പറ്റ, പി എന്‍ ശിവന്‍, ടി എ റെജി, മോഹന്‍ദാസ് കോട്ടക്കൊല്ലി, കെ എം വര്‍ഗീസ്, ശ്രീനിവാസന്‍ തൊവരിമല, ഉമ്മര്‍ കുണ്ടാട്ടില്‍, നജീബ് പിണങ്ങോട്, പി എം ജോസ്, കമലാമണി, ജിനി തോമസ്, സാലി റാട്ടക്കൊല്ലി, ഏലിയാമ്മ മാത്തുക്കുട്ടി, ആയിഷ പള്ളിയാല്‍, കെ കെ രാജേന്ദ്രന്‍, കെ യു മാനു, എം ഒ ദേവസി, സി എ ഗോപി സംസാരിച്ചു.
Next Story

RELATED STORIES

Share it