wayanad local

തൊഴിലുറപ്പ് കൂലി യുഡിഎഫ് ജനപ്രതിനിധികള്‍ ഉപവസിക്കുന്നു



കല്‍പ്പറ്റ: തൊഴിലുറപ്പ് കൂലി തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെയും ആവശ്യമായ ഇടപെടല്‍ നടത്താത്ത സംസ്ഥാന സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് 22ന് യുഡിഎഫ് ജനപ്രതിനിധികള്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതലാണ് സമരം. ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത് 17,95,27000 രൂപയാണ്. ആദിവാസികള്‍ അടക്കമുള്ള നിര്‍ധനരുടെ കൂലി നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെയും നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാറിന്റെയും നിലപാടുകള്‍ക്കെതിരേ ജില്ലയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കയാണ്. ജില്ലയിലെ 75,000ത്തോളം തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി ലഭിക്കാതായതോടെ പട്ടിണിയിലാണ്. ജില്ലയില്‍ ഭൂരിഭാഗം വരുന്ന ആദിവാസി സമൂഹവും മറ്റു നിര്‍ധന കുടുംബങ്ങളും തൊഴിലുറപ്പിനെ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോള്‍ യഥാസമയം ഇവരുടെ വേതനം നല്‍കാത്തത് കടുത്ത വെല്ലുവിളിയാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പണം പൂര്‍ണമായി നല്‍കുമ്പോള്‍ കേരളത്തില്‍ ഇതുവരെ പണം നല്‍കിയിട്ടില്ല.നിസ്സംഗത തുടര്‍ന്നാല്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it