തൊഴിലുറപ്പു കരാര്‍ ജീവനക്കാരുടെ വേതനം 10 ശതമാനം വര്‍ധിപ്പിക്കും

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ സംസ്ഥാന തലത്തിലും ത്രിതല പഞ്ചായത്ത് തലത്തിലും കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് 10 ശതമാനം വേതനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി കെ സി ജോസഫ്. മൊത്തം 3,874 ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ഓവര്‍സിയര്‍ എന്നിവര്‍ക്ക് 13,200(12,000)രൂപ, അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് 16,500(15,000) രൂപ, ഐടി പ്രഫഷനല്‍-ജില്ല 17,000(18,700) രൂപ, ഐടി പ്രഫഷനല്‍ -സംസ്ഥാനം 22,000(20,000) രൂപ എന്നിവയാണ് പുതുക്കിയ നിരക്കുകള്‍.
നിലവിലുള്ള 680 അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്കും 1175 ഓവര്‍സിയര്‍മാര്‍ക്കും 2019 ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്കും വേതനം നല്‍കുന്നതിലേക്ക് 2014-15ല്‍ 79.94 കോടി രൂപയും 2015-16ല്‍ 84.30 കോടി രൂപയും ചെലവഴിച്ചതായും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it