Gulf

തൊഴിലുടമയുടെ 5 ലക്ഷം ദിര്‍ഹം മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

തൊഴിലുടമയുടെ 5 ലക്ഷം ദിര്‍ഹം മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍
X
theaft



ഷാര്‍ജ: തൊഴിലുടമയുടെ വീട്ടില്‍ നിന്നും 5 ലക്ഷത്തോളം ദിര്‍ഹം മോഷണം നടത്തിയ ഏഷ്യക്കാരായ രണ്ട് പ്രതികളെ പോലീസ് പിടികൂടി. 8 വര്‍ഷത്തിലധികമായി ഇവിടെ ജോലി നോക്കുകയായിരുന്ന ദീവനക്കാരാണ് പിടിയിലായത്. നിരവധി സ്ഥാപനങ്ങളുള്ള ഫ്രഞ്ച് പൗരന്റെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.

തൊഴിലുടമ സ്ഥലത്ത് ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് പ്രതികള്‍ കൃത്യം നടത്തിയിരുന്നത്. പ്രതികള്‍ മറ്റൊരു അയല്‍ എമിറേറ്റില്‍ വീട് വാടകക്ക് എടുത്ത് പണം അങ്ങോട്ട് മാറ്റുകയായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പണം ആരും തന്നെ വീട്ടില്‍ സൂക്ഷിക്കരുതെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it