Music

തൊഴിലുടമയുടെ സാക്ഷ്യപത്രമില്ലാതെ പിഎഫ് തുക പിന്‍വലിക്കാം

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് തുക പിന്‍വലിക്കാനിനി തൊഴിലുടമയുടെ സാക്ഷ്യപത്രം ആവശ്യമില്ല. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തുക പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടിക്രമം ലഘൂകരിച്ചത്. തുക പിന്‍വലിക്കാന്‍ തൊഴിലുടമ മുഖേന അപേക്ഷ നല്‍കണമെന്നാണ് നിലവിലുള്ള ചട്ടം. യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍(യുഎഎന്‍) ആക്ടിവേറ്റ് ചെയ്തിട്ടുളള എല്ലാ പിഎഫ് വരിക്കാര്‍ക്കും ഈ സേവനം ലഭ്യമായിരിക്കുമെന്ന് കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ കെ കെ ജലാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it