തൊഴിലും ഭക്ഷണവും നല്‍കാത്ത സര്‍ക്കാരുകള്‍ ഭിക്ഷാടനത്തെ കുറ്റമാക്കരുത്‌

ന്യൂഡല്‍ഹി:  പൗരന്‍മാര്‍ക്ക് തൊഴിലോ ഭക്ഷണമോ നല്‍കാത്ത സര്‍ക്കാരുകള്‍ക്ക് എങ്ങനെയാണു ഭിക്ഷാടനം കുറ്റകൃത്യമാക്കാനാവുക എന്ന് ഡല്‍ഹി ഹൈക്കോടതി. ഭിക്ഷാടനം കുറ്റകൃത്യമാക്കുന്നതിനെതിരേ നല്‍കിയ രണ്ട് പൊതുതാല്‍പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
രാജ്യ തലസ്ഥാനത്തെ യാചകരുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍, കാര്‍ണിക സോണി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
Next Story

RELATED STORIES

Share it