malappuram local

തൊഴിലില്ലായ്മ രൂക്ഷമാക്കിയത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ: പി രാമഭദ്രന്‍



മലപ്പുറം: കേന്ദ്ര സര്‍ക്കാറിന്റെ അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്ന് കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍. മലപ്പുറത്ത് നടന്ന ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ നോട്ടു പന്‍വലിക്കല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊണ്ടുവന്ന സബ്‌സിഡി പിന്‍വലിക്കലും ജിഎസ്ടിയും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ആത്മഹത്യ നിരക്ക് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിക്കാന്‍ മുഖ്യ കാരണം തൊഴിലില്ലായ്മയാണ്. നിയമന നിരോധനവും പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണവും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ജീവിത പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. കെഡിഎഫ് ജില്ലാ പ്രസിഡന്റ് എ കെ വേലായുധന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it