Second edit

തൊഴിലില്ലാത്ത സ്ത്രീകള്‍

ജനസംഖ്യയില്‍ അടുത്തുതന്നെ ഒന്നാംസ്ഥാനത്തെത്തുന്ന ഇന്ത്യ അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ 121ാം സ്ഥാനത്താണ്. ഇക്കാര്യത്തില്‍ മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രങ്ങളുടെ കൂടെയാണു നാം. ലോകത്ത് മൊത്തം 70 കോടി സ്ത്രീകള്‍ തൊഴിലെടുക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നതില്‍ 23.5 കോടിയും ഇന്ത്യയിലാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പൊതുവില്‍ വളരെ മുമ്പിലായ രാജ്യം ഇക്കാര്യത്തില്‍ പിന്നാക്കം നില്‍ക്കാന്‍ പ്രധാന കാരണം കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയതാണെന്ന ഒരു വിശദീകരണമുണ്ട്. പക്ഷേ, ആണ്‍കുട്ടികളെ അപേക്ഷിച്ച് 15നും 24നും ഇടയ്ക്കു പ്രായമുള്ള അനേകം യുവതികളെ ഒരിടത്തും കാണാനില്ല. അവര്‍ കുടുംബിനികളായി ഒതുങ്ങിക്കഴിയുന്നതാണു കാരണം.
മാത്രമല്ല, വിദ്യാഭ്യാസം ലഭിക്കുന്നതിനനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് തൊഴില്‍സാധ്യത മങ്ങുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ ജോലിയെടുക്കുന്നത് നിര്‍ബന്ധിത സാഹചര്യത്തില്‍ മതിയെന്ന പരമ്പരാഗത ധാരണയാണ് ഈ അവസ്ഥയ്ക്കു കാരണമെന്നു പറയപ്പെടുന്നു. ഗ്രാമങ്ങളില്‍ കൃഷി കൂടുതല്‍ യന്ത്രവല്‍ക്കരിക്കപ്പെട്ടതോടെ കാര്‍ഷികവൃത്തിയില്‍ മുഴുകിയിരുന്ന സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവന്നു. 2005ല്‍ മൂന്നര കോടി ആളുകള്‍ അങ്ങനെ പുറത്താക്കപ്പെട്ടിരുന്നു. അതില്‍ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളാണ്. പൊതുവില്‍ സ്ത്രീവിരുദ്ധമാണു സമൂഹമെന്നതും ഈ പിന്നാക്കാവസ്ഥയ്ക്കു കാരണമാണ്.
Next Story

RELATED STORIES

Share it