ernakulam local

തൊഴിലിടങ്ങളിലെ സ്ത്രീചൂഷണം തടയാന്‍ സമഗ്രനിയമം കൊണ്ടുവരണം : കെ മല്ലിക



കൊച്ചി: തൊഴില്‍ ചെയ്യുന്ന സ്ഥലങ്ങളില്‍ വിവിധ രീതികളില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാക്കപ്പെടുന്ന സാഹചര്യത്തില്‍ തൊഴിലിടങ്ങളിലെ സ്ത്രീ ചൂഷണം തടയാന്‍ സമഗ്രനിയമം വേണമെന്ന് വര്‍ക്കിങ് വുമണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി കെ മല്ലിക. പ്രതികരിക്കുന്ന സ്ത്രീകളെ ഇല്ലായ്മ ചെയ്യാനും മടിക്കാത്ത അവസ്ഥപോലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വര്‍ക്കിങ് വുമണ്‍സ് ഫോറം മധ്യമേഖലാ ക്യാംപ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആര്‍ക്കും എന്തും പറയുവാനും ആക്രമിക്കുവാനുമുള്ള വസ്തുവാണ് സ്ത്രീ എന്ന ധാരണ മാറ്റാന്‍ തൊഴിലിടങ്ങളില്‍ നിന്നുതന്നെ സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും അവര്‍ പറഞ്ഞു. വര്‍ക്കിങ്് വുമണ്‍സ് ഫോറം എറണാകുളം ജില്ലാപ്രസിഡന്റ് സജിനിതമ്പി അധ്യക്ഷത വഹിച്ചു. കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമലാസദാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പി ജെ ആന്റണി, കെ കെ അഷ്‌റഫ്, കെ ഡി ഉഷ, പി പി ഗീത, ലീനമ്മ ഉദയകുമാര്‍, എസ് ശ്രീകുമാരി, സീന ബോസ്, ബ്യൂല നിക്‌സണ്‍, താരാ ദിലീപ്, ഗീത തൃശൂര്‍, അഡ്വ.ജയന്തി, ബാബു കടമക്കുടി സംസാരിച്ചു.
Next Story

RELATED STORIES

Share it