Kottayam Local

തൊഴിലാളി സമരത്തിനിടെ ലാറ്റക്‌സ് കൊണ്ടുപോവാനുള്ള നീക്കം തടഞ്ഞു

മുണ്ടക്കയം: ഹാരിസണ്‍ മലയാളം ലിമിറ്റഡ് വെള്ളനാടി എസ്റ്റേറ്റില്‍ തൊഴിലാളി സമരം നടക്കവേ എസ്റ്റേറ്റില്‍ നിന്നു ലാറ്റക്‌സ് കൊണ്ടുപോവാനുള്ള നീക്കം തൊഴിലാളികള്‍ തടഞ്ഞു. ഇന്നലെ വൈകീട്ട് മൂന്നോടെയാണു സംഭവം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തുന്ന സമരം 52 ദിവസം പിന്നിടുകയാണ്. ഇതിനിടെയാണ് ഇന്നലെ രണ്ട് ലോറികളിലായി എസ്റ്റേറ്റ് സ്റ്റോറില്‍ നിന്നു ലാറ്റക്‌സ് കൊണ്ടുപോവാന്‍ അധികൃതര്‍ ശ്രമം നടത്തിയത്.
സംഭവമറിഞ്ഞെത്തിയ സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ എസ്റ്റേറ്റ് ഗേറ്റിനു മുമ്പില്‍ കുത്തിയിരുന്ന് ലോറികള്‍ തടഞ്ഞു.
തുടര്‍ന്ന് പോലിസ് ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ എസ്റ്റേറ്റ് അധികൃതര്‍ ശ്രമം ഉപേക്ഷിക്കുകയും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയുമായിരുന്നു.
തൊഴിലാളികള്‍ സമരം തുടങ്ങുന്നതിനു മുമ്പ് ശേഖരിച്ച ലാറ്റക്‌സാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് എസ്‌റ്റേറ്റ് അധികൃതര്‍ പറഞ്ഞു. കമ്പനിയുടെ എല്ലാ തോട്ടങ്ങള്‍ക്കും പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അനുമതി വാങ്ങിയതിനാല്‍ പോലിസ് സഹായത്തോടെ ലാറ്റക്‌സ് കൊണ്ടുപോവാനായിരുന്നു നീക്കം. എന്നാല്‍ സമരത്തിനു മുമ്പുള്ള 17 ദിവസത്തെ വേതനം നല്‍കാന്‍ കമ്പനി തയ്യാറാവാത്തത് ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ തൊഴിലാളികളെ ചൊടിപ്പിക്കുകയായിരുന്നു. വേതന വ്യവസ്ഥയില്‍ മാറ്റം വരുത്തുക, ആശ്രിതര്‍ക്ക് ജോലി നല്‍കുക, സ്ഥിരം പതിക്കല്‍ നടത്തുക, ഞായര്‍ അവധി നല്‍കുക, ലയങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തുക തുടങ്ങിയ ആവശ്യം ഉന്നയിച്ചാണ് 52 ദിവസമായി തൊഴിലാളികള്‍ സമരം നടത്തുന്നത്.
ഉപജില്ലാ കലോല്‍സവം: വിളംബര ഘോഷയാത്ര നടത്തി
കുറവിലങ്ങാട്: ഉപജില്ലാ കലോല്‍സവ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഫാ.ജോസഫ് താളനാനി ഫ്‌ലഗ് ഓഫ് ചെയ്തു. ഫാ. തോമസ് മാറാമറ്റത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജോഷി വള്ളോന്‍കുന്നേല്‍, ഫാ. തോമസ് പാണനാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it