തൊഴിലാളി സംരക്ഷണത്തിന് ട്രേഡ് യൂനിയന്‍ ഐക്യം

അനിവാര്യം: മന്ത്രികോഴിക്കോട്: തൊഴില്‍ സുരക്ഷ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് തൊഴിലാളി സംരക്ഷണത്തിന് മുഴുവന്‍ ട്രേഡ് യൂനിയനുകളുടെയും ഐക്യം അനിവാര്യമാണെന്നു വൈദ്യുതി മന്ത്രി എം എം മണി. എന്‍ജിഒ യൂനിയന്‍ ഹാളില്‍ കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡ് യൂനിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങളും തൊഴിലാളികള്‍ക്കനുകൂലമായ തൊഴില്‍ നിയമങ്ങള്‍ക്കായി ഒരുമിച്ചു ശബ്ദമുയര്‍ത്തണം. മാധ്യമ സ്ഥാപനങ്ങളിലെ തൊഴിലാളി ചൂഷണത്തിനെതിരേ ജേണലിസ്റ്റുകളെക്കൂടി അണിനിരത്തി പോരാടാന്‍ കെഎന്‍ഇഎഫിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്,‘തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പി കെ മുകുന്ദന്‍ (സിഐടിയു), കെ ജി പങ്കജാക്ഷന്‍ (എഐടിയുസി), അഡ്വ. എം രാജന്‍ (ഐഎന്‍ടിയുസി), യു പോക്കര്‍ (എസ്ടിയു), വി ബാലഗോപാല്‍ (എഐഎന്‍ഇഎഫ്) പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിക്ക് ജയ്‌സണ്‍ മാത്യു, ഗോപന്‍ നമ്പാട്ട്, വി എ മജീദ്, പി സുധാകരന്‍, സനില്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it