തൊഴിലാളി പ്രക്ഷോഭം: ബംഗളൂരുവില്‍ കേന്ദ്രസേനയെ വിന്യസിച്ചു

ബംഗളൂരു: പ്രൊവിഡന്റ് ഫണ്ട് ഭേദഗതിക്കെതിരേ തുണി ഫാക്ടറി തൊഴിലാളികളുടെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ കേന്ദ്രസേനയെ വിന്യസിച്ചു. നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭം പിറ്റേന്ന് അക്രമാസക്തമാവുകയായിരുന്നു.
പോലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. 25 പോലിസുകാര്‍ക്ക് പരിക്കേറ്റു. ആയിരത്തോളം തൊഴിലാളികളാണു തെരുവിലിറങ്ങിയത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേര്‍ അറസ്റ്റിലായി.
18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്‍തോതില്‍ അക്രമം അരങ്ങേറിയ ജാലഹള്ളി ക്രോസില്‍ ദ്രുതകര്‍മസേന ഫഌഗ് മാര്‍ച്ച് നടത്തി. മടിവാള മുതല്‍ ഇലക്‌ട്രോണിക് സിറ്റി വരെയുള്ള പ്രദേശങ്ങളില്‍ കര്‍ണാക റിസര്‍വ് പോലിസ്, കേന്ദ്ര റിസര്‍വ് പോലിസ്, ദ്രുതകര്‍മസേന എന്നിവയെ വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ നഗരത്തില്‍ പ്രതിഷേധമൊന്നും നടന്നിട്ടില്ല. വാഹനഗതാഗതവും സാധാരണ നിലയിലായിരുന്നു. പോലിസ് വസ്ത്രനിര്‍മാണശാലകള്‍ സന്ദര്‍ശിച്ച് പ്രൊവിഡന്റ് ഫണ്ട് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ച വിവരമറിയിച്ചു.
Next Story

RELATED STORIES

Share it