തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്
BY fousiya sidheek4 Jun 2017 6:04 AM GMT
fousiya sidheek4 Jun 2017 6:04 AM GMT
മാനന്തവാടി: സമാന്തര സര്‍വീസിനെച്ചൊല്ലി നഗരത്തില്‍ ഓട്ടോ-ടാക്സി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍മാരായ പാലാക്കുളി സജീവന് (27), അമ്പുകുത്തി നിജാസ് (27), ജീപ്പ് ഡ്രൈവര്‍ ചിറക്കര നൗഫല്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഘര്‍ഷത്തിന്റെ തുടക്കം. തലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീപ്പുകാര് ഗാന്ധിപാര്‍ക്കിന് സമീപത്തുനിന്ന് ആളുകളെ വിളിച്ചുകയറ്റുന്നത് തലശ്ശേരി റോഡിലെ ഓട്ടോത്തൊഴിലാളികള്‍ തടഞ്ഞു. ഇതോടെ സ്ഥലത്തെത്തിയ പോലിസ് ഇരുകൂട്ടരുമായി നടത്തിയ ചര്‍ച്ചയില്‍ രാവിലെ എട്ടുവരെയും രാത്രി ഏഴിനു ശേഷവും ഗാന്ധിപാര്‍ക്കില്‍ വച്ച് ജീപ്പുകാര്‍ക്ക് ആളെ കയറ്റാമെന്ന ധാരണയിലെത്തി പിരിഞ്ഞു. ഇതിനു പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ തലശ്ശേരി റോഡിലെ തലപ്പുഴ ജീപ്പ് സ്റ്റാന്റില്‍ വച്ച് വീണ്ടും വാക്കേറ്റമുണ്ടായത്. ഇതിനിടെയാണ് മൂന്നുപേര്‍ക്കു പരിക്കേറ്റത്. പ്രശ്നം വീണ്ടും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നു പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT