thrissur local

തൊഴിലാളികള്‍ ഐക്യപ്പെട്ടാല്‍ പീഡനം അവസാനിക്കും: എ വാസു

പാലപ്പിള്ളി: തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി യോജിച്ച് നില്‍ക്കാത്തതാണ് തൊഴിലാളി സമരങ്ങളുടെ പരാജയമെന്നും യോജിച്ച് നിന്നാല്‍ സമരങ്ങള്‍ വിജയം കണ്ട ചരിത്രങ്ങളുണ്ടെന്നും എസ്.ഡി.ടി.യു. സംസ്ഥാന പ്രസിഡന്റ് എ വാസു അഭിപ്രായപ്പെട്ടു. 16 ദിവസമായി തുടരുന്ന പാലപ്പിള്ളി മേഖലയിലെ തോട്ടംതൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റുകള്‍ എല്ലാ മേഖലയിലും സ്വാധീനം ചെലുത്തികൊണ്ടിരിക്കുകയാണ്. ചൂഷകരില്ലാത്ത തൊഴിലിടം സൃഷ്ടിക്കാന്‍ തൊഴിലാളി സഹകരണവും ഐക്യവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഒരുപോരാട്ടമാണ് പെമ്പിളൈ ഒരുമ മൂന്നാറില്‍ നടത്തിയത്. എല്ലാ കഷ്ടതകളും കഠിനമായി അനുഭവിക്കുന്ന വിഭാഗമാണ് സ്ത്രീ തൊഴിലാളികള്‍. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തോട്ടം തൊഴിലാളി സമരങ്ങള്‍ക്ക് ഊര്‍ജം നല്‍കിയത് മൂന്നാര്‍ സമരമാണെന്നും എ വാസു പറഞ്ഞു.

നിരാഹാര സത്യഗ്രഹം പി ജി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആന്റണി കുറ്റൂക്കാരന്‍ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു. സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റ് കെ എം ഇഖ്ബാല്‍, ജില്ലാ ഖജാഞ്ചി ഷിഹാബ് വെള്ളങ്കല്ലൂര്‍, ജില്ലാ കമ്മിറ്റി അംഗം സലാം മുടിക്കോട് പങ്കെടുത്തു.പാലപ്പിള്ളി തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.ടി.യു. സംസ്ഥാന പ്രസിഡന്റ് എ വാസു സംസാരിക്കുന്നു
Next Story

RELATED STORIES

Share it