thrissur local

തൊഴിലാളികളും ടോള്‍പ്ലാസ അധികൃതരും തമ്മില്‍ തര്‍ക്കം

പുതുക്കാട്: പാലിയേക്കര ടോള്‍പ്ലാസയില്‍ പെയിന്റുമായി വന്ന ലോഡ് തുറക്കുവാന്‍ യൂനിയന്‍ തൊഴിലാളികളെ അനുവദിക്കാതിരുന്നത് തര്‍ക്കത്തില്‍ കലാശിച്ചു.
മുന്‍ധാരണ പ്രകാരം പ്ലാസയില്‍ ലോഡ് ഇറക്കുവാനുള്ള അവകാശം പാലിയേക്കരയിലെ യൂനിയന്‍ തൊഴിലാളികള്‍ക്കായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച വൈകീട്ട് വലിയ ലോറിയില്‍ പെയിന്റ് ലോഡുമായി വന്ന ലോറിയില്‍ നിന്നും ലോഡ് ഇറക്കുവാന്‍ യൂനിയന്‍ തൊഴിലാളികളെ പ്ലാസ അധികൃതര്‍ അനുവദിച്ചില്ല.
ഇതേ തുടര്‍ന്ന് ഐന്‍ടിയുസി, ബിഎംഎസ്, സിഐടിയു യൂനിയന്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുന്‍കാലങ്ങളില്‍ ചെറിയ ലോഡുകള്‍ വന്നാല്‍ ഇറക്കുന്നത് യൂനിയന്‍ തൊഴിലാളികള്‍ തടസ്സപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ വലിയ ലോറിയില്‍ ലോഡുമായി എത്തിയത് ഇറക്കാനായി എത്തിയ തൊഴിലാളികളെ ടോള്‍കമ്പനി അധികൃതര്‍ തടയുകയും തൊഴില്‍ ലംഘനം നടത്തുകയുമായിരുന്നു.
പോലിസെത്തി ടോള്‍ കമ്പനി അധികൃതരും യൂനിയന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം ലോഡ് ഇറക്കിയാല്‍ മതിയെന്ന ധാരണയില്‍ പിരിഞ്ഞു പോവുകയായിരുന്നു.
Next Story

RELATED STORIES

Share it