തൊഴിലവകാശ നിഷേധങ്ങള്‍ ചര്‍ച്ച ചെയ്്ത്്് സിഐടിയു ദേശീയ കൗണ്‍സില്‍

കോഴിക്കോട്: ഇന്ത്യന്‍ തൊഴില്‍ മേഖല നേരിടുന്ന വര്‍ത്തമാന പ്രതിസന്ധികളും തൊഴിലാളികള്‍ നേരിടുന്ന ആവകാശ നിഷേധങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്ത് സിഐടിയു ദേശീയ കൗണ്‍സില്‍ യോഗത്തിന് തിരശ്ശീലവീണു.
നാലു ദിവസം നീണ്ടുനിന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥിരം തൊഴില്‍ നിഷേധ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ തൊഴില്‍ മേഖല നേരിടുന്ന പ്രശ്്‌നങ്ങളും ബദല്‍ നിര്‍ദേശങ്ങളും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. ഇതോടൊപ്പം തന്നെ ഭാവിയില്‍ പിന്‍തുടരേണ്ട നയസമീപനങ്ങളും യോഗം പ്രധാന അജണ്ടയായിത്തന്നെ ചര്‍ച്ച ചെയ്തു. ഭുവനേശ്വറില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ച സംഘടനാ രേഖ സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. ഭുവനേശ്വര്‍ രേഖയെ അടിസ്ഥാനപ്പെടുത്തി സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ അവസ്ഥക്കനുസരിച്ച് പ്രവര്‍ത്തന രൂപരേഖയില്‍ മാറ്റം നിശ്ചയിക്കുക എന്നതായിരുന്നു ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ പ്രധാന അജണ്ട. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഇതുസംബന്ധിച്ച് കരടു രേഖ കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചു.
ഈ കരട് റിപ്പോര്‍ട്ടിന്‍മേല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ചര്‍ച്ചയും തുടര്‍ന്ന് ക്രോഡീകരണവും നടന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരേ സപ്തംബറില്‍ അഞ്ചുലക്ഷം പേരുടെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും കൗണ്‍സിലില്‍ തീരുമാനമായി.
രാജ്യത്തെ വിവിധ തൊഴില്‍മേഖകളിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഐടി, ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഉറപ്പാക്കാനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍  നടപടി സ്വീകരിക്കണമെന്ന്  കൗണ്‍സില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it