Kollam Local

തൊണ്ട് സംഭരണത്തിന്റെ അഭാവമാണ് കയര്‍ മേഖല നേരിടുന്ന പ്രതിസന്ധി: അടൂര്‍ പ്രകാശ്

ചവറ: കയര്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊണ്ട് സംഭരണത്തിന്റെ അഭാവമാണെന്നും തൊണ്ട് സംരക്ഷണത്തിന് പ്രാധാന്യം കൊടുത്താല്‍ ഈ മേഖല ഇപ്പോഴത്തിനേക്കാള്‍ കുറച്ച് കൂടി ശക്തി പ്രാപിക്കുമെന്നും കയര്‍,റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. പന്മന വടക്കുംതല ചാമ്പക്കടവ് കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ ആട്ടോ മാറ്റിക് സ്പിന്നിങ് മെഷിനറികളുടെയും ഡീ ഫൈബറിങ് മില്ലിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ തൊണ്ട് സംഭരിക്കാത്തതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് ചകിരി നാര് കൊണ്ടു വരേണ്ടുന്നവസ്ഥയാണ്. കയര്‍ മേഖല നാശത്തിലേക്കു പോകുന്നു എന്നു പറയുന്നത് വെറുതെയാണ്.

ഈ മേഖലയില്‍ സ്തംഭനം ഉണ്ടായിട്ടില്ല. കയര്‍ വ്യവസായത്തെ ആധുനിക വല്‍ക്കരിച്ചാല്‍ കയര്‍ വ്യവസായത്തിലേക്ക് പുതു തലമുറ കടന്നു വരും. ഈ പരമ്പരാഗത വ്യവസായത്തെ യന്ത്രവല്‍ക്കരിക്കുന്നതിലൂടെ തൊഴിലാളിയുടെ അധ്വാനം കുറച്ച് കൂടുതല്‍ കൂലി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നും അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു.
യന്ത്രവല്‍ക്കരണം ആവശ്യമുള്ളള സമയത്ത് നല്‍കാന്‍ കഴിയാഞ്ഞത് കയര്‍ മേഖലയെ അല്‍പ്പം മന്ദീഭവിച്ചിട്ടുണ്ടങ്കിലും ഇന്ന് അതിന് മാറ്റം വന്നിട്ടുണ്ടന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
കാലോചിതമായ മാറ്റത്തിലൂടെ കയര്‍ വ്യവസായത്തെ പഴല പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവാരന്‍ കഴിയുമെന്ന് ഫോട്ടോ അനാച്ഛാദനം ചെയ്ത് കൊണ്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കയര്‍ തൊഴിലാളികളെ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി രാജന്‍ ആദരിച്ചു.
പന്മന പഞ്ചായത്ത് പ്രസിഡന്റ് ശാലിനി, ജില്ലാ പഞ്ചായത്ത് അംഗം സേതുലക്ഷ്മി,ബ്ലോക്ക് പഞ്ചായ്ത്തംഗം കെ എസ് അനിത, ജില്ലാ പ്രോജക്ട് ഓഫിസര്‍ അശോക് കുമാര്‍, അസി. രജിസ്ട്രാര്‍ ബോനഡിക്റ്റ് നിക്‌സണ്‍, ഇ യൂസഫ് കുഞ്ഞ്, കാഞ്ഞിരവിളയില്‍ ഷാജഹാന്‍, ആര്‍ നാരായണപിള്ള, കബീര്‍, ദേവരാജന്‍, കെ മദനന്‍, അബ്ബാസ്, കുല്‍സം ഷംസുദീന്‍, പ്രസിഡന്റ് തടത്തില്‍ ഹനീഫാ കുഞ്ഞ്, സെക്രട്ടറി എസ് അമ്പിളി സംസാരിച്ചു.
Next Story

RELATED STORIES

Share it