Idukki local

തൊണ്ടി മുതല്‍ തിരിമറി നടത്തി; കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമം

തൊടുപുഴ: തൊണ്ടി മുതല്‍ തിരിമറി നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം.മൂന്നാര്‍ ലോക്കല്‍ പോലിസ് വിവാദക്കുരുക്കില്‍.സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.ഒരു വര്‍ഷം മുന്‍പാണ് സംഭവം.
മൂന്നാറിലെ ഒരു ബാറില്‍ നിന്നും െ്രെഡഡേയില്‍ വിദേശ മദ്യം പിടിച്ച കേസിലെ തൊണ്ടി മുതലിലാണ് പോലിസ് തിരിമറി നടത്തിയത്.750 മില്ലിയുടെ മദ്യമാണ് അന്ന് പോലിസ് പിടികൂടിയത്.
മൂന്നാറിലെ ഉന്നതനായ ഒരു പോലിസുകാരന്‍ കോഴവാങ്ങി ഈ കേസ് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരിടപെട്ട് കേസെടുപ്പിച്ചു.ഈ സംഭവത്തില്‍ കുറ്റപത്രം തയ്യാറാക്കിയപ്പോള്‍ 750 മില്ലി മദ്യം പിടിച്ചെന്ന് മഹസറില്‍ രേഖപ്പെടുത്തി.
എന്നാല്‍ തൊണ്ടി മുതലായി കോടതിയില്‍ ഹാജരാക്കിയത് ഒരു ലിറ്ററിന്റെ മദ്യക്കുപ്പിയാണ്.ഇത്തരത്തില്‍ ദേവികുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ കോടതി കുറ്റ പത്രം മടക്കി അയച്ചു.
ബാര്‍ ഉടമയെ രക്ഷിക്കാന്‍ മൂന്നാര്‍ പോലിസ് നടത്തിയ കോഴക്കളിയായിരുന്നു ഇത്തരത്തിലുള്ള കുറ്റപത്രമെന്ന് ഇടുക്കി എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നാഴ്ച മുന്‍പ് മൂന്നാര്‍ എസിപിയെ നിയോഗിച്ചു. എഎസ്പി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടില്‍ തൊണ്ടി മുതലില്‍ തിരിമറി നടത്തിയ സംഭവത്തിന് പിന്നില്‍ ഏത് പോലിസ് ഉദ്യോഗസ്ഥനാണ് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല പോലിസ് മേധാവി എസിപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഇപ്പോള്‍ മൂന്നാര്‍ എസ്‌ഐയാണ് തന്റേതല്ലാത്ത കുറ്റത്തില്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it