wayanad local

തൊണ്ടിമുതല്‍ കടത്തിയ പ്രതിക്ക് തടവും പിഴയും

കല്‍പ്പറ്റ: ചെക്‌പോസ്റ്റിലേല്‍പ്പിച്ച തൊണ്ടിമുതലും ലോറിയും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. കല്‍പ്പറ്റ തുര്‍ക്കി ബസാറിലെ നാന്തോത്ത്‌വീട്ടില്‍ ജാഫറി(40)നെയാണ് കല്‍പ്പറ്റ ഫസ്റ്റ്ക്ലാസ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജി അയൂബ്ഖാന്‍ ശിക്ഷിച്ചത്. രണ്ടുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ ജയില്‍ശിക്ഷ കൂടി അനുഭവിക്കണം. സുല്‍ത്താന്‍ ബത്തേരി പോലിസ്
2006 ഫെബ്രുവരി 19നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നമ്പ്യാര്‍കുന്ന് സെയില്‍സ്ടാക്‌സ് ചെക്‌പോസ്റ്റിലാണ് കേസിനാധാരമായ സംഭവം നടന്നത്. അക്കാലത്ത് കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന എന്‍ പി ബാലകൃഷ്ണന്‍, കെഎല്‍ 8 എക്‌സ് 4575 നമ്പര്‍ ലോറിയും അതിലുണ്ടായിരുന്ന കോഴികളെയും കസ്റ്റഡിയിലെടുത്ത് ചെക്‌പോസ്റ്റില്‍ ഏല്‍പ്പിച്ചിരുന്നു. കോഴികളെ കൊണ്ടുപോവാന്‍ മതിയായ രേഖകളില്ലെന്ന കാരണത്താലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
ഈ ലോറി ജാഫറും മറ്റു രണ്ടുപേരും ചേര്‍ന്ന് ചെക്‌പോസ്റ്റില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ തമിഴ്‌നാട്ടിലേക്ക് കടത്തിക്കൊണ്ടുപോയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ 2011ല്‍ കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍, വിചാരണവേളയില്‍ ഒളിവില്‍ പോയ ജാഫറിനെ തുടര്‍വിചാരണയിലാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.
Next Story

RELATED STORIES

Share it