kozhikode local

തൊണ്ടയാട് ബൈപാസ് ജങ്ഷനടുത്ത് ബസ് മറിഞ്ഞ് 13 പേര്‍ക്കു പരിക്ക്‌

കോഴിക്കോട്: തൊണ്ടയാട് ബൈപാസ് ജങ്ഷനടുത്ത് ബസ് മറിഞ്ഞ് 13 പേര്‍ക്കു പരിക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. മെഡിക്കല്‍ കോളജ്-ബേപ്പൂര്‍ റൂട്ടിലോടുന്ന കെ എല്‍ 11 എസ് 992 ആയിശ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. മെഡിക്കല്‍ കോളജ് ഭാഗത്ത്് നിന്നു വരുന്ന ബസ് തൊണ്ടയാട് ബൈപാസ്്് ജങ്ഷനിലെ സിഗ്നല്‍ കടക്കാന്‍ വേഗം കൂട്ടിയതോടെ നിയന്ത്രണം വിട്ട്് മറിയുകയായിരുന്നു.
ഇവിടെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനും ബൈക്കിനും മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകട സമയത്ത് കാറിലും ബൈക്കിലും ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെഡിക്കല്‍ കോളജില്‍ നിന്ന് ബേപ്പൂരിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ചാറ്റല്‍ മഴയുണ്ടായിരുന്നതും ബസ്സിന്റ ആറ് ചക്രങ്ങളും തേഞ്ഞ്് തീര്‍ന്നതും അപകടത്തിന് കാരണമായി. അപകടത്തെ തുടര്‍ന്ന് റോഡില്‍ പരന്ന ഡീസലും ഓയിലും ബീച്ചില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റ് നീക്കി.
സംഭവത്തെ തുടര്‍ന്ന്  അല്‍പ്പനേരം ഗതാഗത തടസ്സമുണ്ടായി. ട്രാഫിക് എസിപി പി കെ രാജുവിെന്റ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി  രംഗം നിയന്ത്രിച്ചു. ബസ്സിന്റെ ഡ്രൈവര്‍ക്കതിരെ അശ്രദ്ധയോടെ വാഹനമോടിച്ചതിന് കേസെടുക്കുമെന്ന്്്് പോലിസ് പറഞ്ഞു. ബസ്സിന്റെ ഫിറ്റ്‌നസ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ആര്‍ടിഒയോട് ആവശ്യപ്പെടുമെന്ന് ട്രാഫിക് എസിപി പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായി ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറക്കാന്‍ ഫിറ്റ്‌നസ് പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it