Pathanamthitta local

തൊണ്ടനനയ്ക്കാന്‍ വെള്ളമില്ലാതെ കുരമ്പാല മയിലാടുംകളം

പന്തളം: കൊടും വേനലില്‍ തൊണ്ടനനയ്ക്കാന്‍ പോലും വെള്ളമില്ലാതെ കുരമ്പാല മയിലാടുംകളം. പന്തളം നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ‘ജലക്ഷാമം നേരിടുന്ന ഉയര്‍ന്ന പ്രദേശമാണ് ഇത്. കുരമ്പാലയില്‍ നിന്നും തണ്ടാനിവിള-പഴകുളം റൂട്ടില്‍ മയിലാടുംകളം, ആലുവിള, വല്ലാറ്റൂര്‍, പ്രദേശങ്ങളിലും കടുത്ത ജലദൗര്‍ലഭ്യമാണ്. ഡിവിഷനിലെ ജനസംഖ്യയില്‍ നാലില്‍ മൂന്നുഭാഗവും എസ്‌സി വിഭാഗത്തില്‍പ്പെട്ടവരാണ്.
നിലവില്‍പ്രദേശത്ത് ഒമ്പത് പൊതുടാപ്പും മുന്‍ എംപി സി എസ് സുജാതയുടെ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച പാലേലിക്കുഴിയിലെ ഒരു ചെറുകിട കുടിവെള്ള പദ്ധതിയുമുണ്ട്. പ്രദേശത്തെ ഏക പൊതു കിണര്‍ ഉപയോഗ ശ്യൂന്യവുമാണ്. പറന്തല്‍ വലിയതോടാണ് പ്രദേശത്തെ ഏക നീര്‍ത്തടം. വലിയ തോട്ടിലെ നീരൊഴുക്കു നിലച്ചതിനാല്‍ തോടിന്റെ പ്രയോജനവും പ്രദേശവാസികള്‍ക്ക് ഇപ്പോള്‍ ലഭ്യമല്ല. കുടിവെള്ള പദ്ധതിക്കായി എംപി, എംഎല്‍എ,  നഗരസഭാ അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം ജി രമണന്‍ പറഞ്ഞു. കൗണ്‍സിലറുടെ ആ സ്ഥി ഫണ്ടില്‍ നിന്നും കുടിവെള്ള പദ്ധതിക്കായ് ഒരു ലക്ഷം രൂപ നീക്കിവച്ചതായും കൗണ്‍സിലര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it