Flash News

'തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേറ്റമുണ്ടാവും' : പോലിസിനെതിരേ ഭീഷണിയുമായി ബിജെപി നേതാവിന്റെ കൊലവിളി പ്രസംഗം



തിരുവനന്തപുരം: കൊലവിളിപ്രസംഗവും പോലിസിനു നേരെ ഭീഷണിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ്. ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേറ്റമുണ്ടാവും. ആ മുന്നേറ്റത്തെ തടയാന്‍ ഇവിടത്തെ ഡിവൈഎസ്പി എത്ര പോലിസുകാരെ കൊണ്ടുനിര്‍ത്തിയാലും സാധിക്കില്ലെന്ന് ഓര്‍മപ്പെടുത്തുന്നു എന്നാണ് ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹകിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സുരേഷ് പറഞ്ഞത്. പാറശ്ശാലയിലും ആനാവൂരും സമാധാനം നിലനില്‍ക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഔദാര്യംകൊണ്ടാണ്. ഈ ഔദാര്യം എന്നാണോ ആര്‍എസ്എസ് അവസാനിപ്പിക്കുന്നത് അന്ന് പിടിച്ചാല്‍ പിടികിട്ടില്ലെന്നും സുരേഷ് ഭീഷണിമുഴക്കുന്നു. പ്രകോപനപരമായ പ്രസംഗം നടത്തിയ സുരേഷിനെതിരേ കേസെടുക്കണമെന്ന് സിപിഎം നേതാവ് വി ശിവന്‍കുട്ടി ഡിജിപിയോട് ആവശ്യപ്പെട്ടു. അതേസമയം, രാഷ്ട്രീയ ചേരിതിരിവ് ഉണ്ടാക്കുന്നതരത്തില്‍ പ്രസംഗിച്ചതിന് നെയ്യാറ്റിന്‍കര പോലിസ് സുരേഷിനെതിരേ സ്വമേധയാ കേസെടുത്തു.
Next Story

RELATED STORIES

Share it