തൊട്ടതെല്ലാം പൊന്നാക്കി റിനു റസാഖ്
BY Sumeera SMR29 Feb 2016 4:55 AM GMT
Sumeera SMR29 Feb 2016 4:55 AM GMT
വടകര: തിരുവള്ളൂരില്‍ നടക്കുന്ന ബി-സോണ്‍ കലോല്‍സവത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി റിനുറസാഖ്. കലോല്‍സവത്തിലെ വിവിധ മല്‍സരയിനങ്ങളില്‍ പങ്കെടുക്കുന്ന ഫാറൂഖ് കോളജിലെ ഫസ്റ്റ് ഇയര്‍ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയായ റിനു റസാഖ് സിനിമയില്‍ പ്രവര്‍ത്തിച്ച പരിചയത്തിലാണ് ബി-സോണിലെത്തിയത്. വെസ്റ്റേണ്‍ സോളോ, മാപ്പിളപ്പാട്ട് ഗ്രൂപ്പ് എന്നിവയില്‍ ഒന്നാം സ്ഥാനമാണ് റിനു കരസ്ഥമാക്കിയത്. ഇന്ന് നടക്കുന്ന ഗാനമേളയിലും ഒന്നാം സ്ഥാനം നിലനിര്‍ത്താമെന്ന വിശ്വാസത്തിലാണ് റിനു. കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയിലെ സ്ത്രീസ്വരം നല്‍കിയത് റിനു റസാഖാണ്. കൂടാതെ മൂന്നോളം സിനിമകളിലും റിനു തന്റെ സ്വരമാധുര്യം അറിയിച്ചിട്ടുണ്ട്.
മീഡിയാ വണ്‍ പതിനാലാം രാവിലെ റണ്ണറപ്പ്, അമൃത ടിവിയിലെ സൂപ്പര്‍ സ്റ്റാര്‍ ജൂനിയറില്‍ 2010ലെ ജേതാവ് എന്നിങ്ങനെ പുരസ്കാരം വാരിക്കൂട്ടിയ റിനു മലപ്പുറം മഞ്ചേരിയിലെ കരിപ്പാലില്‍ അബ്ദുറസാഖിന്റെയും ത്വാഹിറയുടെയും മകളാണ്. ഒരു ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴുണ്ടായ പരിചയത്തില്‍ സംഗീത സംവിധായകന് ഷാന്‍ റഹ്മാനാണ് റിനു റസാഖിനെ സിനിമാ സംഗീതലോകത്തേക്ക് നയിച്ചത്. അവസാനമായി പാടിയ സിനിമാ പാട്ടിനെ കുറിച്ചോര്‍ക്കുമ്പോള്‍ അന്തരിച്ച സംവിധായകന് രാജു പിള്ളയെ നേരില്‍ കണാനായില്ലെന്ന സങ്കടമാണ് റിനു മാധ്യമ പ്രവര്‍ത്തകരോട് പങ്കുവച്ചത്.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT