Idukki local

തൊടുപുഴ സ്‌റ്റേഷനില്‍ പുതിയ പദ്ധതി തുടങ്ങി

തൊടുപുഴ: ജില്ലയില്‍ കേസന്വേഷണവും ക്രമസമാധാന പാലനവും തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ വേറിട്ടതായി .തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ മുതല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടന സമയത്ത് തന്നെ ചൂങ്കത്തിനു സമീപം നടന്ന വാഹനപകടത്തില്‍ മരിച്ച സ്ത്രീയുടെ കണ്ണുകള്‍ ദാനം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കി.അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ മേല്‍നോട്ടം.
എസ്‌ഐമാരുടെ നേതൃത്വത്തില്‍ ആറ് ടീമുകളായി തിരിച്ചാണ് കേസന്വേഷണം നടത്തുക. ആഴ്ചയിലെ ഓരോ ദിവസവും ഊഴമനുസരിച്ച് ഒരോ ടീമിനാണ് ചുമതല. എസ്‌ഐമാരായ കെ അര്‍ കുട്ടിയച്ചന്‍, ജോണി അഗസ്റ്റിന്‍, പി ജി ശ്രിനിവാസന്‍, പി എം ജോണ്‍, വി എം ജോസഫ് ,ജോസ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള 30 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
ക്രമസമധാന പാലനത്തിനായി ഒരു എസ്‌ഐ, എഎസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ 42 അംഗ സംഘവും ഇന്നലെ മുതല്‍ നിലവില്‍ വന്നു.ഓരോ ടീമിലും ഒന്നു വീതം ആറു വനിത പോലിസുകരുമുണ്ടാവും.ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണത്തിന്റെയും പൂര്‍ണ നിയന്ത്രണം പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാറിനാണ്. തൊടുപുഴ ഡിവൈഎസ്പി, തൊടുപുഴ സിഐ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്ു മേല്‍നോട്ടം വഹിക്കും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാഡോ പോലിസ് സഹായം നല്‍കും.
തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ 230 കേസുകളാണ് കെട്ടിക്കിടക്കുന്നത്. പോലിസുകാരുടെ ജോലിഭാരമാണ് ഇതിന്റെ പ്രധാന കാരണം. ക്രമസമാധാന പാലനവും കേസന്വേഷണവും കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് കേസുകളില്‍ തീര്‍പ്പാക്കുന്നതിനു തടസ്സം.സമീപ കാലത്തെ പല കേസുകളിലും പ്രോസിക്യൂഷന്‍ ഭാഗം പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം കേസ് അന്വേഷണത്തിലെ പിഴവും കുറ്റപത്രം ഹാജരാക്കുന്നതിലെ കാലതാമസവുമാണെന്ന വിമര്‍ശമുയര്‍ന്നിരുന്നു.
മറ്റ് പല സംസ്ഥാനങ്ങളിലും പോലിസിന്റെ പ്രവര്‍ത്തനം രണ്ടായിട്ടാണ്.
ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകണമെന്നു ഉദ്ഘാടന പ്രസംഗത്തില്‍ തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കി.കേസുകളില്‍ കാലതാമസമുണ്ടാക്കുന്നത് പോലിസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രധാന കാരണമാണെന്നും ഡിവൈഎസ്പി ഓര്‍മ്മിപ്പിച്ചു. ക്രമസമാധനവും കേസ് അന്വേഷണവും പോലിസുകാര്‍ ചെയുമ്പോള്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിക്കുന്നു. ഇതിനൊരു പരിഹാരവുമാണ് ഈ വേര്‍തിരിക്കലെന്നു ഡിവൈഎസ്പി പറഞ്ഞു.
ചടങ്ങുകള്‍ തൊടുപുഴ ഡിവൈഎസ്പി ജോണ്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ സി ഐ ഇ പി റെജി അധ്യക്ഷത വഹിച്ചു. എസ് ഐ വിനോദ്കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it