Idukki local

തൊടുപുഴ-മൂലമറ്റം റൂട്ടില്‍ ബസ്സുകള്‍ ട്രിപ്പ് മുടക്കുന്നതായി ആക്ഷേപം

തൊടുപുഴ: തൊടുപുഴ—മൂലമറ്റം റൂട്ടില്‍ സ്വകാര്യബസുകളുടെ അനധികൃത ട്രിപ്പ് മുടക്കല്‍ തുടര്‍ക്കഥ.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സ്വകാര്യ ബസുകള്‍ ട്രിപ്പ് മുടക്കുന്ന സംഭവത്തില്‍ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയുണ്ടാകുമെന്നും ഇടുക്കി ആര്‍ടിഒ റോയി മാത്യു പറഞ്ഞു.
ഈ റൂട്ടില്‍ 20 സ്വകാര്യ ബസുകള്‍ക്കാണ് സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്.പെര്‍മിറ്റില്‍ പറഞ്ഞിരിക്കുന്ന ടൈം ഷെഡ്യൂള്‍ പ്രക്രാരം രാവിലെ 5.55 മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്തിനുള്ളിലാണ് സര്‍വ്വീസ് നടത്തേണ്ടത്. മൂലമറ്റത്തിന് സമീപത്തുള്ള മലയോര മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായി ഈ പ്രദേശത്തേക്ക് കൂടി സര്‍വീസ് നടത്തണമെന്ന് കാണിച്ചാണ് ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള സര്‍വ്വീസ് ട്രിപ്പുകള്‍ മിക്ക സ്വകാര്യ ബസുകളും നടത്തുന്നില്ല.ആര്‍ടിഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ട് മാസങ്ങളായെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it