Idukki local

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: കൃഷി- വികസനം- ടൂറിസം മേഖലയ്ക്ക് ഊന്നല്‍

തൊടുപുഴ: ഭവനനിര്‍മാണം, മാലിന്യ സംസ്‌കരണം, കാര്‍ഷിക, ടൂറിസം മേഖലള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളുമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെയും വൃദ്ധജനങ്ങളുടെയും ശിശുക്കളുടെ ക്ഷേമത്തിനുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് ആരംഭിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് വിപുലീകരണവും ടൂറിസം പദ്ധതികളും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ആരോഗ്യമേഖലക്കും പട്ടികജാതി- വര്‍ഗ മേഖലക്കും തുക മാറ്റിവച്ചിട്ടുണ്ട്.
65 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് കൃത്രിമ പല്ല് നല്‍കുന്ന മന്ദഹാസം പദ്ധതിയും ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്ന പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. ആകെ 9,62,34,800 രൂപ വരവും 9,49,84,800 രൂപ ചെലവും 12,50,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി അവതരപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍, ഭരണസമിതിയംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പ്രതിപക്ഷം ബജറ്റ് യോഗത്തില്‍ പങ്കെടുത്തില്ല. മീറ്റിങ് നടത്തുന്ന ഹാളിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിപക്ഷം യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
Next Story

RELATED STORIES

Share it