Idukki local

തൊടുപുഴ ബസ്സ്റ്റാന്റ് ബ്ലേഡ് പലിശക്കാരുടെ നിയന്ത്രണത്തില്‍

തൊടുപുഴ: ബസ് സ്റ്റാന്‍ഡ് ഗുണ്ടകളുടേയും കൊള്ളപ്പലിശക്കാരുടേയും നിയന്ത്രണത്തിലെന്ന് ആക്ഷേപം.ദിവസേന നടക്കുന്നത് ലക്ഷങ്ങളുടെ പലിശയിടപാടുകള്‍.ചെറുകിട ബസുടമകളെയും ജീവനക്കാരേയും ഞെക്കിപിഴിഞ്ഞാണ് ബ്ലേഡുകാരുടെ കൊള്ള നടക്കുന്നത്.സമീപകാലത്ത് കുബേരയില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് സറ്റാന്‍ഡ് നിയന്ത്രിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ബസുടമയെ പട്ടപ്പകല്‍ കല്ലിനിടിച്ച് കാല്‍ വിരല്‍ ഒടിച്ചതാണ് ഇവരുടെ ഗുണ്ടവിളയാട്ടത്തിന്റെ ഒടുവിലെ എപ്പിസോഡ്.11 ബസുകള്‍ ഉണ്ടായിരുന്ന മണക്കാട് ചെമ്മണ്ടൂര്‍ അനില്‍കുമാറിനാണ് മര്‍ദനമേറ്റത്.11 ബസ് സര്‍വിസുകള്‍ തൊടുപുഴയില്‍ നടത്തിയിരുന്ന അനിലിനു ഇപ്പോഴുള്ളത് വെറും രണ്ടു ബസുകള്‍ .ബാക്കിയുള്ള ബസുകള്‍ നഷ്ടപ്പെട്ടത് പലിശ മാഫിയായുടെ ഇടപെടലു മുലമാണെന്ന് അനില്‍ പറയുന്ന.ജനത്തിരക്കുള്ള പെര്‍മിറ്റ് കൈവശപ്പെടുത്താന്‍ ഈ മാഫിയ ഗ്രൂപ്പ് എത് മാര്‍ഗവും പയറ്റും.അത്തരത്തില്‍ ബസുകള്‍ നഷ്ടപെട്ട വ്യക്തിയാണ് അനില്‍കുമാര്‍.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കച്ചവടത്തിന്റെ പണം ആവശ്യപ്പെട്ടാണ് അനില്‍കുമാറിനു മര്‍ദനമേറ്റത്.കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ് അസോസിയേഷന്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഇടപെട്ട് 1,47,000 രൂപ നല്‍കിയിട്ടും വിണ്ടും പണമാവശ്യപ്പെട്ടാണ് പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ ക്രൂര മര്‍ദനമരങ്ങേറിയത്.മര്‍ദനത്തിനിരയായ അനില്‍ ഇപ്പോള്‍ തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇത്തരത്തില്‍ ഈ സംഘത്തിന്റെ വലയില്‍ കുടുങ്ങിയ നിരവധി ചെറുകിട ബസുടമകളാണ് തൊടുപുഴയിലുള്ളത്.ഒരു ലക്ഷം രൂപയ്ക്ക് 1000 രൂപയാണ് മാഫിയ സംഘം പലിശ ഈടാക്കുന്നത്.പലിശയ്ക്ക് പണം വിതരണം നടത്തിയ സംഘത്തിന് ഇപ്പോള്‍ ബസുകളുണ്ട്.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക് ചെയ്യുന്ന ഇന്നോവ കാറിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്.ഏത് സമയത്തും ഇവര്‍ക്ക് ഇവിടെ കയറാം.എന്തും ചെയ്യാം.ആരും ചോദിക്കാനില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.ഈ സംഘത്തിനു തൊടുപുഴ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുമായി ബന്ധമുള്ളതായും പറയുന്നു.അനില്‍കുമാറിനെ മര്‍ദിച്ച സംഭവത്തില്‍ മച്ചാന്‍ സലിം,ഷംസ് എന്നിവര്‍ക്കെതിരെ തൊടുപുഴ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it