Idukki local

തൊടുപുഴ ഫിലിം ഫെസ്റ്റിവല്‍ എട്ടു മുതല്‍

തൊടുപുഴ: നാലുദിവസം നീണ്ട പത്താമത് ഫിലിം ഫെസ്റ്റിവല്‍ എട്ടുമുതല്‍ തൊടുപുഴ ലയ തിയേറ്ററില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയങ്ങളായ 15 ചലച്ചിത്രങ്ങളും 15 ഓളം ഹൃസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ചലച്ചിത്രമേള സംഘടിപ്പിച്ചിട്ടുള്ളത്.ഹൃസ്വചിത്ര മല്‍സരം. ഓപ്പണ്‍ ഫോറം. കുട്ടികളുടെ സിനിമ എന്നിവയും ഇതോടനുബന്ധിച്ച് നടത്തും. എട്ടിന് വൈകിട്ട് അഞ്ചിനു അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. ഇ എം ആഗസ്തി ഫെസ്റ്റിവല്‍ കലണ്ടര്‍ പ്രകാശനം ചെയ്യും.
നഗരസഭ വൈസ് ചെയര്‍മാന്‍ ടി കെ സുധാകരന്‍നായര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പ്രസംഗിക്കും. 10ന് വൈകിട്ട് വിവിധ ഫിലിം സൊസൈറ്റി ഭാരവാഹികള്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും നടത്തും.
11ന് വൈകിട്ട് 5നു നടത്തുന്ന സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥി ആയിരിക്കും.
ഹൃസ്വചിത്ര മല്‍സരവിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം യുവസംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് നായര്‍ നിര്‍വഹിക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 100 രൂപയുടെ ഡെലിഗേറ്റ് പാസുകള്‍ നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സഫിയ ജബ്ബാര്‍ (മുനിസിപ്പല്‍ ചെയര്‍പേഴ്‌സ ണ്‍)ജനറല്‍ കണ്‍വീനര്‍ എന്‍ രവീന്ദ്രന്‍, കണ്‍വീനര്‍ എം എം മഞ്ജുഹാസന്‍, ജോയിന്റ് കണ്‍വീനര്‍ യു എ രാജേന്ദ്രന്‍, ജോയിന്റ് കണ്‍വീനര്‍ അഖില്‍ ശശീധരന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it