Idukki local

തൊടുപുഴ നഗരസഭയിലെ നിരോധിത മേഖലയില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ; സിപിഎം പ്രവര്‍ത്തകര്‍ ചെയര്‍പേഴ്‌സനെ ഉപരോധിച്ചു



തൊടുപുഴ: നഗരത്തില്‍ നിരോധനമുള്ളിടത്ത് സ്ഥാപിച്ചിരിക്കുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫഌക്‌സ് ബോര്‍ഡുകള്‍ മാറ്റണമെന്നും പിഴയീടാക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ മുനി.ചെയര്‍പേഴ്‌സണെ ഓഫിസ് ചേംബറില്‍  ഉപരോധിച്ചു.  ഫഌക്‌സ്് ബോര്‍ഡുകള്‍ മാറ്റാന്‍ നഗരസഭ നോട്ടീസ് നല്‍കുകയും പിഴയീടാക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സിപിഎം ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലിന്റേയും ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറി അരുണിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ചെയര്‍പേഴ്‌സന്റെ ചേംബറിലെത്തിയത്. ഫളക്‌സ് ബോര്‍ഡുകള്‍ നിരോധനമുള്ള ടൗണ്‍ പ്രദേശത്ത് സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നടപടി എടുക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ അവ സ്ഥാപിച്ചവരെ കൊണ്ടു തന്നെ മാറ്റിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിനിടെ മുഹമ്മദ് ഫൈസല്‍ നഗരസഭ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ഫളക്‌സുകള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യാനും 2000 രൂപാ പിഴയിടക്കാനും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. നോട്ടീസ് തയ്യാറാക്കിയതിന് ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ഫളക്‌സ് ബോര്‍ഡുകല്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ നിയമ വിരുദ്ധമായി ഫഌക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ചര്‍ച്ചയില്‍ സുധാകരന്‍ നായര്‍, രാജീവ് പുഷ്പാംഗദന്‍, കെ കെ ആര്‍ റഷീദ്, കെ കെ ഷിംനാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it