Idukki local

തൊടുപുഴ നഗരത്തിലെ സ്‌കൂളില്‍ അഞ്ചാമതും മോഷണം; തകര്‍ത്തത് അഞ്ച് പൂട്ടുകള്‍

തൊടുപുഴ: നഗരത്തിലെ സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം നാലാമത്തെ മോഷണ ശ്രമം. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിനെയാണ് തസ്‌കരന്‍ വിടാതെ കൂടിയിരിക്കുന്നത്. ഓഫിസിന്റെ ഉള്‍പ്പടെ അഞ്ച് പൂട്ടു തകര്‍ത്ത് മോഷ്ടാവ് അകത്തു കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളാണ് ഓഫിസിന് മുമ്പിലുള്ള ഗ്രില്ലിന്റെ പൂട്ട് തകര്‍ത്തത് ശ്രദ്ധിക്കുന്നത്. ഹെഡ്മിസ്ട്രസിന്റെ ഓഫിസിന്റെ താഴും തകര്‍ത്തിരുന്നു. ഉടന്‍ തന്നെ കുട്ടികള്‍ അദ്യാപകരെ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് പാചകപ്പുരയുടെ താഴ് തകര്‍ത്തതായും കണ്ടെത്തിയത്. ഹെഡ്മിസ്ട്രസിന്റെ മുറിയിലെ മേശവലിപ്പുകള്‍ കള്ളന്‍ തുറന്ന് പരിശോധിച്ചിട്ടുണ്ട്. മുറിയില്‍ വിപിടിപ്പുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും സമീപത്തുള്ള തെനംകുന്ന് പള്ളിയിലും നിരന്തരം മോഷണം നടക്കുമ്പോഴും പോലിസിന് പ്രതികളെ കണ്ടെത്താനാവുന്നില്ല. സ്‌കൂളില്‍ രണ്ടാഴ്ചക്കിടയില്‍ രണ്ടാം തവണയാണ് കള്ളന്‍ കയറുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും ആഗസ്തിലും കള്ളന്‍ കയറിയപ്പോഴാണ് സമീപത്തുള്ള പള്ളിയിലും കയറിയത്. അന്ന് പള്ളിയുടെ ഭണ്ഡാരക്കുറ്റി കുത്തിത്തുറന്ന് പണമെടുത്ത ശേഷം സമീപത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. എല്ലാത്തവണയും പോലിസും വിരലടയാള വിദഗ്ദരുമെത്തി പരിസോധിക്കുമെങ്കിലും യാതൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല. പ്രതികളെ പിടികൂടാത്ത അധികൃതരുടെ നിലപാടില്‍ സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും അമര്‍ഷം രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it