Idukki local

തൊടുപുഴ ജയറാണി സ്‌കൂളില്‍ കവര്‍ച്ച



തൊടുപുഴ: തൊടുപുഴ ജയ്‌റാണി ഇംഗ്ലീഷ് സ്‌കൂളില്‍ കവര്‍ച്ച. സ്‌കൂളിന്റെ ഓഫിസില്‍ സൂഷിച്ച 20,000 രൂപ നഷ്ടമായി. കഴിഞ്ഞദിവസം വൈകീട്ട് സ്‌കൂള്‍ പൂട്ടി പോയശേഷമാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ സ്‌കൂളിലെ സ്റ്റാഫ്, സകൂള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് പ്രിന്‍സിപ്പലിന്റെ ഓഫിസിലെ പൂട്ടും ഷട്ടറും തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റാഫ് റൂമിന്റയും പൂട്ടും പൊളിച്ച നിലയിലായിരുന്നു. ഉച്ചകഴിഞ്ഞ് വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡുമെത്തി പരിശോധ നടത്തി. സ്‌കൂളില്‍ സിസിടിവി സ്ഥാപിച്ചെങ്കിലും ഇടിയും മിന്നലും ശക്തമായതിനെ തുടര്‍ന്ന് ഓഫ് ചെയ്തിട്ടാണ് പോയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളിനു മുമ്പിലെ മെഡിക്കല്‍ ഷോപ്പിലെ ദൃശ്യങ്ങള്‍ പോലിസ് പരിശോധിച്ചുവരുകയാണ്. കുറച്ചു പേരുടെ ദൃശ്യങ്ങള്‍ 12 മണിക്കു ശേഷം ഇതുവഴി കടന്നുപോയതായി കണ്ടെങ്കിലും അതില്‍ അസ്വാഭാവികത തോന്നിയില്ലെന്നും വിശദമായി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും പോലിസ് പറഞ്ഞു. സകൂളിന്റെ പിറകുവശത്തു നിന്നാണ് മോഷ്ടാക്കള്‍ എത്താന്‍ സാധ്യത എന്നാണു പ്രാഥമിക നിഗമനം.  തൊടുപുഴ നഗരത്തിലും വിവിധ മേഖലകളിലും മോഷണവും കവര്‍ച്ചാ ശ്രമവും  വ്യാപകമായിരിക്കുകയാ ണ്. എന്നാല്‍, കവര്‍ച്ചാ സംഘത്തെ പിടികൂടുന്നതില്‍ കാര്യമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നു പരാതിയുണ്ട്. മോ ഷണം വ്യാപിക്കുന്നത് നാട്ടുകാരില്‍ ഭീതി പരത്തുന്നുണ്ട്.
Next Story

RELATED STORIES

Share it