Idukki local

തൊടുപുഴയില്‍ മലമ്പനി



തൊടുപുഴ: തൊടുപുഴ വെങ്ങല്ലൂരില്‍ യുവാവിന് മലമ്പനി സ്ഥിരീകരിച്ചു.ഒഡീഷയില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ യുവാവിനാണ് മലമ്പനി ബാധിച്ചത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്നിധ്യം പരിശോധിക്കാന്‍ ഉടന്‍ തന്നെ ഇവിടെ എത്തുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ വെങ്ങല്ലൂരില്‍ ഉറവിട നശീകരണവും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. അതിനിടെ വണ്ണപ്പുറം, കരിങ്കുന്നം പിഎച്ച്‌സിയുടെ കീഴിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്തതായി വിവരമുണ്ട്. എന്നാല്‍ ഇത് ആരോഗ്യ വകുപ്പ് സ്ഥിരീകരച്ചിട്ടില്ല. ഇതിനിടെ കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് നടത്തിവരുന്ന ഫോഗിങ് പുനരാരംഭിച്ചു. പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങള്‍ തിരഞ്ഞെടുത്താണ് ഫോഗിങ് നടത്തുന്നത്. ഇന്ന് പഴുക്കാകുളം, നാളെ ചന്തക്കുന്ന്, 9ന് കാഞ്ഞിരമറ്റം എന്നിവിടങ്ങളില്‍ ഫോഗിങ് നടത്തും. ഇതോടൊപ്പം ഉറവിടം നീക്കം ചെയ്യാത്തവര്‍ക്കെതിരെ നിയമനുസൃത നടപടികളും സ്വീകരിക്കും. ഡ്രൈ ഡേ ദിനത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മഴയും വെയിലും മാറി മാറി എത്തുന്നത് രോഗങ്ങള്‍ എളുപ്പം പകരാന്‍ കാരണമാകും. പരിസരശുചിത്വം പാലിക്കാന്‍ ഏവരും ശ്രദ്ധ ചെലുത്തണമെന്നും സൂപ്രണ്ട് പറഞ്ഞു.
Next Story

RELATED STORIES

Share it