തൊടുപുഴയില്‍ പെയ്തത് 7.73 സെന്റിമീറ്റര്‍ മഴ

തൊടുപുഴ: സംസ്ഥാനത്ത് മഴ തുടരുന്നു. 2014നു ശേഷം ഈ സീസണില്‍ ഇത്രയധികം മഴ ലഭിക്കുന്നത് ആദ്യമാണ്. ബുധനാഴ്ച വൈകീട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തൊടുപുഴ നഗരത്തിലും പരിസരപ്രദേശത്തും പെയ്തിറങ്ങിയത് 7.73 സെന്റിമീറ്റര്‍ മഴയാണ്. ഇന്നലെ രാവിലെ ലഭിച്ച കണക്കുപ്രകാരം കൊല്ലം, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴയാണു രേഖപ്പെടുത്തിയത്. ഇടുക്കിയുടെ ഹൈറേഞ്ച്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ചില മേഖലകളിലും മഴയുടെ ശക്തി കുറവായിരുന്നു. തൊടുപുഴയില്‍ ഒരുമണിക്കൂറിലധികം മഴ പെയ്തപ്പോള്‍ നഗരം വെള്ളത്തിലായി. ശക്തമായ ഇടിയും കാറ്റും നാശത്തിന്റെ തോതു വര്‍ധിപ്പിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വരുംദിവസങ്ങളിലും ശക്തമായ കാറ്റും ഇടിയും മഴയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. നിലവിലെ മഴ നാളെ വരെ തുടരുമെന്നും 24 മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നുമാണ് നിരീക്ഷകരുടെ വെളിപ്പെടുത്തല്‍.
Next Story

RELATED STORIES

Share it