തൊഗാഡിയ അനിശ്ചിതകാല ഉപവാസം തുടങ്ങി

അഹ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ അനിശ്ചിതകാല ഉപവാസം തുടങ്ങി. ഗുജറാത്ത് വിഎച്ച്പി ആസ്ഥാനത്തിനു പുറത്ത് നടക്കുന്ന ഉപവാസത്തില്‍ ചില ഹിന്ദു സന്ന്യാസിമാരും അനുയായികളും പങ്കെടുക്കുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പില്‍ തന്റെ നോമിനി രാഘവ് റെഡ്ഡി പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൊഗാഡിയ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പദവി രാജിവച്ചിരുന്നു. ഹിന്ദുക്കളുടെ ക്ഷേമത്തിനും തന്റെ ആവശ്യങ്ങളില്‍ ശ്രദ്ധ ക്ഷണിക്കുന്നതിനുമാണ് നിരാഹാരമെന്ന് തൊഗാഡിയ നേരത്തേ പറഞ്ഞിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം പണിയണം എന്നതിനു പുറമെ രാജ്യവ്യാപക ഗോവധ നിരോധനം, ഏക സിവില്‍ കോഡ്, കുടിയിറക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് നിരാഹാര സമരം. വിഎച്ച്പി വിട്ട തൊഗാഡിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.
Next Story

RELATED STORIES

Share it