Flash News

തൈക്വാന്‍ഡോ നാഷനല്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി



കോഴിക്കോട്: ആറാമത് തൈക്വാന്‍ഡോ സൗത്ത് സോണ്‍ നാഷനല്‍ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. കേരളത്തിനു പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക സംസ്ഥാനങ്ങളും, സായി സൗത്ത്, സര്‍വ്വീസസ്, ആന്‍ഡമാന്‍ നിക്കോബാര്‍, സായ് കേരള ടീമും ഉള്‍പ്പെടെ ആയിരത്തോളം താരങ്ങളും, 150 ഒഫീഷ്യലുകളും മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. നാലു ദിവസം നീണ്ടു നില്‍ക്കുന്ന ചാംപ്യന്‍ഷിപ്പ് പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി അധ്യക്ഷനായിരുന്നു. കേരളാ തൈക്വോണ്ടോ അസോ. ജനറല്‍ സെക്രട്ടറി ബി അജി, വൈസ് പ്രസിഡന്റ് ടി അനന്ദകുമാര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, എം ആര്‍ ശരത് കുമാര്‍, പി പി അനിത, പി ശെല്‍വമണി, അച്യുത റെഡ്ഡി, ഒ രാജഗോപാല്‍, നിഷാദ്, എ മൂസഹാജി, പി സി ഗോപിനാഥ് സംസാരിച്ചു.
Next Story

RELATED STORIES

Share it