Alappuzha local

തൈക്കാട്ടുശ്ശേരി ജെട്ടിയില്‍ വിനോദസഞ്ചാര കേന്ദ്രം വരുന്നു



പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി ജെട്ടിയില്‍   വിനോദസഞ്ചാര കേന്ദ്രം വരുന്നു. 50 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പള്ളിക്കടവ് എന്നറിയപ്പെടുന്ന തൈക്കാട്ടുശ്ശേരി ഫെറിയിലാണ് പദ്ധതി നടപാകുന്നത്. തുറവൂര്‍-പമ്പാ പാതയുടെ ഭാഗമായ തൈക്കാട്ടുശേരി-തുറവൂര്‍ പാലം വന്നതോടെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു ഇവിടം.  സാമൂഹിക വിരുദ്ധരുടെ ശല്യവും ഇവിടെ രൂക്ഷമാണ്. തൈക്കാട്ടുശ്ശേരി ഫെറിയില്‍ വിനോദസഞ്ചാര കേന്ദ്രത്തിന്  മാസങ്ങള്‍ക്കു മുന്‍പ് വിനോദസഞ്ചാര വകുപ്പ് പദ്ധതി തുടങ്ങിയിരുന്നു. കുട്ടികളുടെ പാര്‍ക്ക്, മുതിര്‍ന്നവര്‍ക്കു വിശ്രമിക്കാനും ഉല്ലസിക്കാനുമുള്ള സൗകര്യങ്ങള്‍, തുറവൂരേക്കു ബോട്ടിങ്. ഇരുകരകളിലും വ്യാപാര കേന്ദ്രങ്ങള്‍, ശുചിമുറികള്‍ തുടങ്ങിയവയാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അടുത്തിടെ അനുമതിയായത്. തൈക്കാട്ടുശ്ശേരി ഫെറിയില്‍ ഒരുക്കുന്നതിന്റെ ഏകദേശം സമാനമായ സൗകര്യങ്ങള്‍ തുറവൂര്‍ ഫെറിയിലും ഒരുക്കുന്നതിനാണ് പുതിയ പദ്ധതി. അതോടെ ഇരുവശത്തും സഞ്ചാരികള്‍ നിറയും. കൂടാതെ തുറവൂര്‍ - തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡ് വശങ്ങളിലും സിമന്റ് ബഞ്ചുകളും സ്ഥാപിച്ചും ചെടികള്‍ നട്ടും കൊത്തുപണികള്‍ നടത്തിയും അവിടെയും ആകര്‍ഷണീയമാക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it