ernakulam local

തേവരയ്ക്ക് സമീപം വന്‍ തീപ്പിടിത്തം : മരങ്ങളും മറ്റും കത്തി നശിച്ചു



കൊച്ചി: തേവരയ്ക്ക് സമീപം വന്‍ തീപ്പിടിത്തം. ഏക്കര്‍ കണക്കിന് സ്ഥലത്ത് തീ പ്പിടിത്തം മൂലം മരങ്ങളും മറ്റും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാരുന്നു സംഭവം. കുണ്ടന്നൂര്‍  ഐലന്റ് റോഡില്‍ അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തിന് സമീപം കൊച്ചിന്‍ പോര്‍ട്ടിന്റെ ഒഴിഞ്ഞ പറമ്പിലായിരുന്നു അപകടം. ചെറിയ രീതിയില്‍ പറമ്പിന്റെ മധ്യത്തിലായി പിടിച്ച തീ നിമിഷ നേരം കൊണ്ട് ഭൂരിഭാഗം പ്രദേശങ്ങളും കത്തിയമര്‍ന്നു. സമീപ പ്രദേശത്തുണ്ടായിരുന്നവര്‍ വിളിച്ചറിയിച്ചതനുസരിച്ച് മട്ടാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. കനത്ത പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം വ്യാപിച്ചു. മണിക്കൂറുകള്‍ പ്രദേശമാകെ തീ പടര്‍ന്നു. ആദ്യ യൂനിറ്റ് ഫയര്‍ഫോഴ്‌സ് വാഹനത്തിലെ വെള്ളം തീരുകയും രണ്ടാമത് വാഹനമെത്തിയെങ്കിലും ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്ക് പറമ്പിന്റെ മധ്യഭാഗത്ത് മാത്രമേ എത്താന്‍ കഴിഞ്ഞുള്ളൂ. തീയണയ്ക്കാനുള്ള ഫയര്‍ഫോഴ് സിന്റെ ശ്രമം പാഴാകുകയായിരുന്നു. പിന്നീട് കൂടുതല്‍ യൂണിറ്റ് വാഹനങ്ങളെത്തിച്ചു. ഏകദേശം വൈകീട്ട് 5.30 യോടെയാണ് പ്രദേശമാകെ പടര്‍ന്ന തീ പിടിത്തത്തിന്റെ കാഠിന്യം കുറഞ്ഞത്. ഈ സമയം റോഡിനോര്‍ട് ചേര്‍ന്ന ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചു.സമീപ പ്രദേശങ്ങളിലെ വാഹനങ്ങളൊക്കെ നീക്കി.തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ഹൈവേ പോലിസും സ്ഥലത്തെത്തിയിരുന്നു. സമീപ പ്രദേശത്ത് ഓയില്‍ കൊണ്ട് പോകുന്ന ബാര്‍ജ് കായലില്‍ കിടന്നിരുന്നത് ആശങ്ക സൃഷ്ടിച്ചു. തീ കൂടുതല്‍ പടര്‍ന്നതോടെ ബാര്‍ജിലെ തൊഴിലാളിയായ ബീഹാര്‍ സ്വദേശി റോഷനും സുഹൃത്തും ബാര്‍ജില്‍ നിന്നും പൈപ്പ് കണക്ട് ചെയ്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു.
Next Story

RELATED STORIES

Share it