Flash News

തേനിയിലെ കാട്ടുതീ: 12 മരണം; മരണസംഖ്യ ഉയരും

തേനിയിലെ കാട്ടുതീ: 12  മരണം; മരണസംഖ്യ ഉയരും
X
കുമളി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ടു വനത്തില്‍ കുടുങ്ങിയ കോളേജ് വിദ്യാര്‍ത്ഥികളില്‍ 12 പേരുടെ മരണം സ്ഥിരീകരിച്ചു. 21പേരെ രക്ഷപെടുത്തി. മരിച്ച എട്ടുപേരില്‍ അഞ്ചു സ്ത്രീകളും മൂന്ന് പുരുഷന്മാരും. ഇനി രക്ഷപെടുത്താനുള്ളത് 7പേരെ. പരിക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. സംഘത്തില്‍ 40 ഓളം പേരുണ്ടായിരുന്നു എന്നാണ്  വിവരം.ശക്തമായ കാറ്റ് വീശുന്നത്  രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
ചെന്നൈ, ഈറോഡ്, തിരുപ്പൂര്‍, ശെന്നിമല എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിലെ 12 പേരെ പരിക്കുകളോടെ ബോഡി നായ്കന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുപ്പൂര്‍ സ്വദേശികളായ രാജശേഖര്‍ (29)
ഭാവന (12), മേഘ (9) ഈറോഡ് സ്വദേശി സാധന (11) തിരുപ്പൂര്‍ മോനിഷ (30) ചെന്നൈ സ്വദേശികളായ മടിപ്പാക്കം പൂജ (27) സഹാന (20) എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് ചികിത്സയില്‍ കഴിയുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണി വന മേഖലയിലാണ് സംഭവം.



രക്ഷപ്പെട്ടവര്‍ ആശ്രുപത്രിയില്‍

പ്രകൃതി സ്‌നേഹികളായ ഇവര്‍ ഒണ്‍ലൈന്‍ ബുക്കിംഗ് വഴി കഴിഞ്ഞ ദിവസം കുടുംബ സമേതം മൂന്ന് സംഘങ്ങളായാണ് ഇവിടെയെത്തുന്നത്. ഒരു സംഘം കൊടൈക്കനാല്‍ വഴി കൊളുക്കുമലയിലേക്കും മറ്റൊരു സംഘം ടോപ്പ്‌റ്റേഷന്‍ വഴി കൊരങ്ങിണിലേക്കും മൂന്നാമത്തെ സംഘം മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല വഴി കൊരങ്ങിണിയിലേക്കും എത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൊളക്കുമലയില്‍ നിന്നും കാല്‍നടയായി കേരള തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിനു സമീപത്തുള്ള കൊരങ്ങണിയിലേയ്ക്ക് പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടുത്തെ എല്ലാ വനമേയലയിലും കാട്ടുതീ ശക്തമാണ്. ഇതറിയാതെയാണ് ഈ സാഹസിക സംഘം ഇവിടെയെത്തിയത്. ഈ പ്രദേശത്ത് ശക്തമായ കാറ്റു വീശിയതോടെ നാലു ഭാഗത്തു നിന്നും തീ പടര്‍ന്നതോടെ ഇതിനുള്ളില്‍ പെടുകയായിരുന്നു.
ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. തേനിയില്‍ നിന്നും കൊരങ്കണി വഴിയാണ് സംഘം മലയിലെത്തിയത്. അപകടവാര്‍ത്ത പുറത്തു വന്നയുടന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരം പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യോമസേനയെ അപകട സ്ഥലത്തേക്കയച്ചു. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം അധികൃതര്‍ നിരോധിച്ചിരുന്നു.തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ സെല്‍വം വനം വകുപ്പ് മന്ത്രി ഡിണ്ടുക്കല്‍ ശ്രീനിവാസന്‍ എന്നിവര്‍ രാത്രിയോടെ ആശുപത്രിയിലെത്തി പരിക്കേറ്റവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
Next Story

RELATED STORIES

Share it